പാറ്റൂർ: പാറ്റൂർ ശ്രീബുദ്ധ കോളേജ് ഒഫ് എൻജിനീയറിംഗിംലെ (ഓട്ടോണമസ്) മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗം എ.ഐ.സി.ടി.ഇ സ്‌പോൺസർഷിപ്പോടെ സംഘടിപ്പിക്കുന്ന 'ഗ്രീൻ ടെക്‌നോളജി ഫോർ എനർജി സ്റ്റോറേജ് മെറ്റീരിയൽസ്' (ICGTESM 2026) എന്ന വിഷയത്തിലുള്ള അന്താരാഷ്ട്ര കോൺഫറൻസ് വി.എസ്.എസ്.സി മുൻ അസോ. ഡയറക്ടർ ഡോ. എ.കെ. അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ശ്രീബുദ്ധ എഡ്യുക്കേഷണൽ സൊസൈറ്റി സെക്രട്ടറി പ്രൊഫ. വി. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. കെ കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. ഡോ. കെ.ജയശങ്കർ, ഡോ. ജെ. യോഗാനന്ദ്, ഡോ. എം.ഈശ്വരമൂർത്തി, ഡോ. സി.എസ്. സുജിത് കുമാർ തുടങ്ങിയ ശാസ്ത്രജ്ഞർ വിവിധ സെഷനുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. വൈസ് പ്രിൻസിപ്പൽ ഡോ. സജി വർഗ്ഗീസ്, പ്രൊഫ. എ.വി. അനിൽ കുമാർ, ഡോ. എം.എസ്. സെന്തിൽ ശരവണൻ, ഡോ. ട്രിജോ തറയിൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |