കൊല്ലം: പ്രഭാതഭക്ഷണം, രാത്രിഭക്ഷണം, ലഘുഭക്ഷണങ്ങൾ എന്നിവയുമായി കുടുംബശ്രീയുടെ 'മീറ്റ് പോയിന്റ് ടേക് എവേ' കൗണ്ടറുകൾക്ക് തുടക്കമാകുന്നു.
ആദ്യഘട്ടത്തിൽ ജില്ലയിൽ നാല് കൗണ്ടറുകൾ ആരംഭിക്കും. രണ്ടാംഘട്ടത്തിൽ 6 എണ്ണം. മൊത്തം പത്തെണ്ണം ജനുവരിയിൽ പ്രവർത്തനമാരംഭിക്കും. ഭക്ഷ്യവിഭവങ്ങളുടെ ഗുണമേന്മ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലടക്കം ഏകീകൃത മാതൃകയിലാണ് സംരംഭം ആരംഭിക്കുക.
കുടുംബശ്രീ കഫേ, കാന്റീൻ യൂണിറ്റുകൾക്ക് സ്ഥിരവരുമാന മാർഗം ഒരുക്കുന്നതിന്റെ ഭാഗമാണ് പദ്ധതി. കുടുംബശ്രീ അംഗങ്ങൾക്കോ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കോ ടേക്ക് എവേ കൗണ്ടറുകൾ ആരംഭിക്കാം. നഗര, ഗ്രാമ സി.ഡി.എസുകളിൽ നിന്ന് കുടുംബശ്രീ ജില്ലാ മിഷനാണ് മീറ്റ് പോയിന്റ് തുടങ്ങാനുള്ള സംരംഭകരെ കണ്ടെത്തിയത്. ടേക്ക് എവേ കൗണ്ടറുകളുടെ ബ്രാൻഡിംഗിന് 50,000 രൂപയും സ്റ്റാർട്ടപ്പ് ഫണ്ടാായി 25,000 രൂപയും സംരംഭകർക്ക് ലഭിക്കും ഇതോടൊപ്പം പലിശരഹിത വായ്പ, സി.ഇ.എഫ് വായ്പ എന്നിവയും ലഭിക്കും. പ്രഭാത ഭക്ഷണം, അത്താഴം എന്നിവ തയ്യാറാക്കാാൻ സമയക്കുറവുള്ള ഏവർക്കും കുടുംബശ്രീയുടെ ടേക്ക് എവേ കൗണ്ടറുകൾ സഹായകരമാവും.
കൊല്ലം ഹൈസ്കൂൾ ജംഗ്ഷൻ, അഞ്ചൽ മാർക്കറ്റ് ജംഗ്ഷൻ എന്നിവിടങ്ങളിലാണ് കുടുംബശ്രീയുടെ മീറ്റ് പോയിന്റ് -ടേക്ക് എവേ കൗണ്ടറുകൾ ആരംഭിച്ചത്. മീറ്റ് പ്രോഡക്റ്റ് ഒഫ് ഇന്ത്യയുടെ വിവിധ ഉത്പന്നങ്ങളായ ബ്രോസ്റ്റഡ് ചിക്കൻ, ചിക്കൻ കബാബ്, ചിക്കൻ മോമോസ്, ചിക്കൻ കട്ലറ്റ്, കേരള ചിക്കന്റെ ഫ്രോസൺ എന്നിവയും ലഭ്യമാണ്.
പരിശീലനം നൽകി
ടേക്ക് എവേ കൗണ്ടറുകൾ തുടങ്ങാൻ താത്പര്യം പ്രകടിപ്പിച്ചെത്തിയ സംരംഭകർക്ക് കുടുംബശ്രീയുടെ നേതൃത്വത്തിൽ മീറ്റ് പ്രോഡകട്സ് ഒഫ് ഇന്ത്യയുടെ ഇന്ത്യയുമായി സഹകരിച്ച് ഇറച്ചി ഉത്പന്നങ്ങളുടെ തയ്യാറാക്കൽ, പാക്കിംഗ് പർച്ചേസിംഗ് എന്നിവയിൽ പരിശീലനം ലഭിച്ചു. പുതിയ കാലഘട്ടത്തിന്റെ ഭക്ഷണ താത്പര്യങ്ങൾ മാനിച്ചു കൊണ്ടാണ് കുടുംബശ്രീ ചുവട് വയ്ക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |