കോഴിക്കോട്: ന്യൂ ഇന്ത്യ ലിറ്ററസി പദ്ധതിയുടെ ഭാഗമായി സംസ്ഥാന സാക്ഷരത മിഷൻ നടത്തുന്ന 'മികവുത്സവം' സാക്ഷരത പരീക്ഷ 25ന് നടക്കും. സർവേയിൽ കണ്ടെത്തിയ 2,156 പേർ പരീക്ഷയെഴുതും. ഇതിൽ 1,639 പേർ സ്ത്രീകളും 517 പേർ പുരുഷന്മാരുമാണ്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട 348 പേരും പട്ടികവർഗ വിഭാഗത്തിൽപ്പെട്ട 209 പേരും 79 ഭിന്നശേഷിക്കാരും പരീക്ഷയെഴുതും. വിജയിക്കുന്ന പഠിതാക്കൾക്ക് നാലാംതരം തുല്യതയ്ക്ക് ചേർന്ന് പഠിക്കാം. ചോദ്യപേപ്പറുകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ കൊട്ടാരത്തിൽ നിർവഹിച്ചു. ജില്ലാ കോ ഓർഡിനേറ്റർ ഡോ. മനോജ് സബാസ്റ്റ്യൻ, അസി. കോ ഓർഡിനേറ്റർ എം മുഹമ്മദ് ബഷീർ, പി കെ അഞ്ജലി, ഷമിത കുമാരി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |