കോഴിക്കോട്: ആയുർ ഗ്രീൻ ഫൗണ്ടേഷൻ നടപ്പിലാക്കുന്ന പക്ഷാഘാതം അവബോധ ക്യാമ്പിന്റെ ഭാഗമായി റോട്ടറി ക്ലബ് കാലിക്കറ്റ് സൈബർ സിറ്റിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സൗജന്യ പക്ഷാഘാത മെഡിക്കൽ ക്യാമ്പ് നാളെ രാവിലെ 10.30ന് തൊണ്ടയാട് ബൈപാസിന് സമീപം ടി സി വൺ കൺവെൻഷൻ സെന്ററിൽ നടക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. ഫോൺ: 8943055556. വാർത്താ സമ്മേളനത്തിൽ റോട്ടറി ക്ലബ് കാലിക്കറ്റ് സൈബർ സിറ്റി പ്രസിഡന്റ് പി.എസ് സിറാജ്, ജനറൽ സെക്രട്ടറി സുഭിഷ മധു, ആയുർ ഗ്രീൻ ഹോസ്പിറ്റൽ എം.ഡി ഡോ.കെ.എൻ സക്കറിയ, മെഡിക്കൽ സൂപ്രണ്ട് ഡോ.പി.വി ഫാത്തിമ, ഡോ.എം.ടി ഹബീബുള്ള എന്നിവർ പങ്കെടുത്തു. റോബോട്ടിക് സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്ട്രോക്ക് രോഗികൾക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാൻ സഹായിക്കുന്ന സംയോജിത റിഹാബിലിറ്റേഷൻ ചികിത്സാരീതി ക്യാമ്പിൽ പരിചയപ്പെടുത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |