
ചാലക്കുടി: സി.കെ.എം എൻ.എസ്.എസ് സീനിയർ സെക്കൻഡറി സ്‌കൂളിൽ 26ന് സേപ്പിയൻസ് ഫ്യൂച്ചറിറ്റി വിദ്യാഭ്യാസ എക്‌സ്‌പോയും എക്‌സിബിഷനും സംഘടിപ്പിക്കുന്നു. കുട്ടികളുടെ ഭാവിയെ കുറിച്ചുള്ള സാധാരണക്കാരായ രക്ഷകർത്താക്കളുടെ ആശങ്കകൾ അകറ്റുക എന്ന ലക്ഷ്യത്തോടെ വിവിധ കോളേജുകളെയും സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന എക്‌സ്‌പോയിൽ ആധുനിക വിദ്യാഭ്യാസ സമ്പ്രദായങ്ങളെയും കാലത്തിനനുയോജ്യമായ പഠന വിഷയങ്ങളെയും പരിചയപ്പെടുത്തുന്നു. തുടർ പഠനം എന്തെന്ന് തീരുമാനിക്കാനും അനുസൃതമായ പഠനവിഷയം തിരഞ്ഞെടുക്കാനും അനുയോജ്യമായ കോളേജ് തിരഞ്ഞെടുക്കാനും സഹായിക്കുന്ന എക്‌സ്‌പോ പൊതുജനങ്ങൾക്ക് സൗജന്യമാണ്. വാർത്താസമ്മേളനത്തിൽ പ്രിൻസിപ്പൽ മൃദുല മധു, പി.ആർ.ഒ ശാരിക ശ്രീകുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |