
തൃശൂർ: ഗുരുവായിരിലേക്ക് ഇനി അമൃത് ഭാരത് പാസഞ്ചർ ട്രെയിൻ സർവീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് പുതിയ ട്രെയിനുകളുടെ ഫ്‌ളാഗ് ഒഫിന് നടത്തിയതിന് പിന്നാലെ തൃശൂരിൽ നടന്ന പരിപാടി കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. തൃശൂരിൽ രാവിലെയെത്തിയ സുരേഷ് ഗോപിക്ക് ബി.ജെ.പി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. സിറ്റി ജില്ലാ അദ്ധ്യക്ഷൻ ജസ്റ്റിൻ ജേക്കബ്, അഡ്വ. കെ.ആർ.ഹരി, സംസ്ഥാന സമിതി അംഗം എംഎസ്.സമ്പൂർണ, കോർപറേഷൻ കൗൺസിലർമാരായ വിൻഷി അരുൺകുമാർ, പൂർണിമ സുരേഷ്, മുംതാസ് താഹ, രഘുനാഥ് സി.മേനോൻ, അഡ്വ. രേഷ്മ മേനോൻ, പത്മിനി ഷാജി, കൃഷ്ണ മോഹൻ, വിനോദ് കൃഷ്ണ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |