
തൃശൂർ: കേരളത്തിൽ യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയാൽ ലോ യൂണിവേഴ്‌സിറ്റിക്ക് പ്രഥമ പരിഗണന നൽകുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജെൻസ് കണക്ട് യാത്രയുടെ ഭാഗമായി തൃശൂരിൽ സംഘടിപ്പിച്ച ജെൻസ് മീറ്റ് അപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജന: സെക്രട്ടറി രാഹുൽ കൈതക്കൽ അദ്ധ്യക്ഷനായി. എൻ.എസ്.യു.ഐ ദേശീയ ജന: സെക്രട്ടറി അനുലേഖ ബൂസ, എം.ജെ.യദുകൃഷ്ണൻ, അരുൺ രാജേന്ദ്രൻ, മുഹമ്മദ് ഷമ്മാസ്, ആൻ സെബാസ്റ്റ്യൻ, സച്ചിൻ ടി.പ്രദീപ്, ആസിഫ് മുഹമ്മദ്, ആസിഫ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |