
കൊച്ചി: സർക്കാർ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും ക്ഷാമബത്ത കുടിശിക അനുവദിക്കണമെന്നാവശ്യപ്പെടുന്ന ഹർജികളിൽ ഹൈക്കോടതി ബുധനാഴ്ച വാദംകേൾക്കും. ക്ഷാമബത്ത ജീവനക്കാരുടെ നിയമപരമായ അവകാശമല്ലെന്നാണ് സർക്കാർ നിലപാട്. എന്നാൽ ഇത് ശമ്പളത്തിന്റെ ഭാഗം തന്നെയാണെന്നും ജയിലിലെ തടവുകാർക്ക് വേതനം കൂട്ടിനൽകുന്ന സർക്കാർ ജീവനക്കാരെ അവഗണിക്കുകയാണെന്നും കാട്ടി ഹർജിക്കാരും സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കോടതിയുടെ നിർദ്ദേശങ്ങൾ നിർണായകമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |