
അവകാശികളില്ലാത്ത നിക്ഷേപം 700 കോടി പ്രതിസന്ധിയിലായ സംഘങ്ങൾക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെയും സഹകരണ സംഘങ്ങളിലെയും നിക്ഷേപത്തിന് ഗാരന്റിത്തുക പത്തുലക്ഷമായി ഉയർത്തി സർക്കാർ വിജ്ഞാപനം. വാണിജ്യ ബാങ്കുകളിലെ നിക്ഷേപത്തിന് കേന്ദ്ര നിക്ഷേപ ഗാരന്റി കോർപ്പറേഷൻ നൽകുന്ന പരിരക്ഷ അഞ്ചു ലക്ഷമാണ്. സഹകരണ മേഖലയിൽ നിക്ഷേപകർക്ക് വിശ്വാസം ഉറപ്പിക്കാനാണ് സർക്കാർ നടപടി. പ്രതിസന്ധി നേരിടുന്ന സഹകരണ ബാങ്കുകളെ സഹായിക്കാൻ മറ്റ് സഹ, ബാങ്കുകളിലുള്ള അവകാശികളില്ലാത്ത നിക്ഷേപം ഗ്യാരന്റി ഫണ്ട് ബോർഡിന് കൈമാറും.
പത്തു വർഷമായി അവകാശികളെത്താത്ത നിക്ഷേപം 700 കോടിയോളം രൂപയുണ്ടെന്നാണ് കണക്കുകൾ. പത്തുവർഷമായി ഓപ്പറേറ്റ് ചെയ്യാത്ത സേവിങ്സ് അക്കൗണ്ടിലെ നിക്ഷേപവും ബോർഡിലേക്ക് മാറ്റും. അവകാശികളെത്തിയാൽ പലിശ സഹിതം തിരിച്ചു നൽകുമെന്നും സർക്കാർ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. സഹകരണ ബാങ്കുകൾ പൂട്ടൽ നടപടിയിലേക്കു പോകുന്ന ഘട്ടത്തിൽ ബോർഡ് പണം നൽകും. സംഘത്തിന് പുറമേ, നിക്ഷേപകർ കുടി വിഹിതം നൽകിയാലാണ് ഗ്യാരന്റി പത്തു ലക്ഷമാകുക. നിക്ഷേപകർ 100 രൂപയ്ക്ക് 10 പൈസ നിരക്കിലാണ് വിഹിതം നൽകേണ്ടത്. വിഹിതം അടച്ചില്ലെങ്കിൽ ഗ്യാരന്റി അഞ്ചു ലക്ഷമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |