കൊല്ലം: എഫ്.സി.ഐ ഗോഡൗണിൽ നിന്ന് റേഷൻ കടകളിലേക്ക് കയറ്റി അയച്ച 76 ചാക്ക് പുഴുക്കലരി, 50 ചാക്ക് പച്ചരി, 44 ചാക്ക് ഗോതമ്പ് എന്നിവ അവിടെ ഇറക്കാതെ തൃക്കരുവ പഞ്ചായത്തിലെ ഇഞ്ചവിള എൽ.പി.സ്‌കൂളിനു ന്നുലുള്ള കെട്ടിടത്തിൽ കൊണ്ടു വന്ന് വിവിധ ബ്രാൻഡുകളിലുള്ള പ്ലാസ്റ്റിക് ചാക്കുകളിലാക്കി കൊണ്ടുപോകാൻ ശ്രമിച്ചെന്ന് ആരോപിച്ച് അഞ്ചാലും മൂട് പൊലീസ് 2013ൽ രജിസ്‌റ്റർ ചെയ്‌ത കേസിലെ പ്രതികളെ വെറുതേ വിട്ടു. തൃക്കരുവ വില്ലേജിൽ ഇഞ്ചവിള കളിലഴികത്തു വീട്ടിൽ ഖാലിദ്, കിളികൊല്ലൂർ സിയാത്ത് നഗർ പള്ളിവിള അനസ് മൻസിലിൽ നൂറുദ്ദിൻ, മയ്യനാ, വടക്കുംകര തൊടിയിൽ പുത്തൻ വീട്ടിൽ ഷഫിക്ക് എന്നിവരെയാണ് കൊല്ലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി - I ജഡ്‌ജി സൂര്യ സുകുമാരൻ വിട്ടയച്ചത്. അഭിഭാഷകരായ മയ്യനാട് ഇ.ഷാനവാസ്ഖാൻ, കൊട്ടിയം എ.ഷാനവാസ്ഖാൻ, അനി ജി.കുരീപ്പുഴ എന്നിവർ കോടതിയിൽ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |