കൊല്ലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സ്ട്രീറ്റ് വെണ്ടേഴ്സ് ഫോറം (എച്ച്.എം.എസ്) സംസ്ഥാന ജനറൽ സെക്രട്ടറി പേരൂർ ശശിധരൻ, ജില്ലാപ്രസിഡന്റ് കെ.പി. അരവിന്ദാക്ഷൻ പിള്ള, വർക്കിംഗ് പ്രസിഡന്റ് അബ്ദുൽ ലത്തീഫ്, മോഹൻലാൽ, ലിയോണി തുടങ്ങിയവർ കൊല്ലം കോർപ്പറേഷൻ മേയർക്ക് അവകാശപത്രിക സമർപ്പിച്ചു. തെരുവ് കച്ചവടക്കാരുടെ ഉപജീവനവും നിലനിൽപ്പും സംബന്ധിച്ച് വഴിയോരക്കച്ചവട, ലോട്ടറിത്തൊഴിലാളികളുടെ പ്രശ്ന ങ്ങൾക്ക് പരിഹാരമുണ്ടാക്കുക, കോർപ്പറേഷൻ നടത്തിയ സർവ്വേ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അർഹ രായ കച്ചവടക്കാർക്ക് വെന്ഡിംഗ് ലൈസൻസ് നൽകുക, വഴിയോരക്കച്ചവടക്കാർക്ക് തൊഴിൽ സുരക്ഷ ഉറപ്പുവരുത്തി കച്ചവടത്തിനു ഉതകുന്ന മേഖലകളിൽ വെൻഡിംഗ് സോണുകൾ രൂപീകരിച്ച് പുനരധിവസിപ്പിക്കുക, അർഹതയുണ്ടായിട്ടും ലിസ്റ്റിൽ ഉൾപ്പെടാത്ത കച്ചവടക്കാരെ പരിശോധിച്ചു ലിസ്റ്റിൽ ഉൾപ്പെടുത്തുക, തെരുവുകച്ചവടക്കാർക്ക് ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |