കൊല്ലം: സ്‌കൂട്ടറിൽ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ 42 കാരന് 60 ലക്ഷം നഷ്‌ടപരിഹാരം അനുവദിച്ചു. പടി. കല്ലട കാരാളിമുക്ക് കോതപുരം ബോസ് വില്ലയിൽ റൊണാൾഡ് മകൻ ബാബുരാജിനാണ് കൊല്ലം എം.എ.സി.ടി കോടതി നഷ്‌ടപരിഹാരം അനുവദിച്ചത്. 2022 ഏപ്രിൽ 26 ന് കാരാളിമുക്ക്- കടപുഴ റോഡിൽ കടപ്പാക്കുഴി ജംഗ്‌ഷനിൽ വച്ച് ബാബുരാജ് ഓടിച്ചിരുന്ന സ്‌കൂട്ടറിൽ എതിർദിശയിൽ നിന്നുള്ള മാരുതി വാൻ ഇടിക്കുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ബാബുരാജിന്റെ ഇടുപ്പെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു, യുണൈറ്റഡ് ഇൻഷ്വറൻസ് കമ്പനിയാണ് കോടതി ചെലവും പലിശയും സഹിതം നഷ്‌ടപരിഹാരം അനുവദിച്ചത്. ഹർജിക്കാരന് വേണ്ടി അഭിഭാഷകരായ മുഹമ്മദ് സുജിത്, സിമി സുജിത് എന്നിവർ ട്രൈബ്യൂണലിൽ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |