സുഡാനി ഫ്രം നൈജീരിയയിലൂടെ പ്രിയങ്കരനായ യുവ സംവിധായകൻ സക്കരിയയുടെ പുതിയ ചിത്രത്തിന് ഹലാൽ ലവ് സ്റ്റോറി എന്ന് പേരിട്ടു. ജോജു ജോർജും ഇന്ദ്രജിത്തും ഗ്രേസ് ആന്റണിയും ഷറഫുദ്ദീനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സക്കരിയയും മുഹ്സിൻ പരാരിയും ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. പപ്പായ ഫിലിംസ് എന്ന പുതിയ ബാനറിൽ ആഷിഖ് അബു, ജെസ് ന ഹാഷിം, ഹർഷാദ് അലി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.
അജയ് മേനോൻ കാമറയും ബിജിബാലും ഷഹബാസ് അമനും ചേർന്ന് സംഗീത സംവിധാനവും നിർവഹിക്കുന്നു.സൈജു ശ്രീധരനാണ് എഡിറ്റർ.ബെന്നി കട്ടപ്പനയാണ് പ്രൊഡക് ഷൻ കൺട്രോളർ.അടുത്ത വർഷം മാർച്ചിൽ ചിത്രം തിയേറ്ററിലെത്തും.
ചെറിയ ബഡ്ജറ്റിൽ പൂർത്തീകരിച്ച സുഡാനി ഫ്രം നൈജീരിയ ബോക്സോഫീസിൽ വൻ വിജയമായിരുന്നു.മലബാറിലെ ഫൈവ്സ് ഫുട്ബാളിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ഈ ചിത്രം മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടുകയുണ്ടായി.സംസ്ഥാന തലത്തിൽ അഞ്ച് ചലച്ചിത്ര പുരസ്കാരങ്ങളും നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |