
സൂചനയുമായി എഫ്.ബി പോസ്റ്റ്
കാസർകോട് : രണ്ടു തവണ നിസ്സാര വോട്ടുകൾക്ക് യുഡിഎഫിനോട് പരാജയപ്പെട്ട ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരിക്കാനിറങ്ങുമെന്ന് സൂചന. 'അന്നും ഇന്നും എന്നും മഞ്ചേശ്വരം സ്വന്തം ഹൃദയത്തിൽ..' എന്ന ഫേസ്ബുക്ക് കുറിപ്പോടെയാണ് സുരേന്ദ്രൻ മൂന്നാമതും ഇവിടെ മത്സരിക്കുമെന്ന സൂചന പുറത്തായത്.
മഞ്ചേശ്വരം മണ്ഡലത്തിൽ സജീവമാകാൻ കെ സുരേന്ദ്രന് കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകി. വട്ടിയൂർക്കാവിലോ പാലക്കാടോ മത്സരിക്കുമെന്നായിരുന്നു നേരത്തെയുള്ള സൂചന . ഒരു ഘട്ടത്തിൽ സുരേന്ദ്രന്റെ പ്രവർത്തനം ആ മേഖലയിൽ കേന്ദ്രീകരിച്ചിരുന്നു. അതിനിടയിലാണ് കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശമെത്തിയത്.
.
2016ൽ തോൽവി
89 വോട്ടിന്
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വെറും 89 വോട്ടിനാണ് കെ.സുരേന്ദ്രൻ തോറ്റത്. തുടർന്ന് കള്ളവോട്ട് ആരോപണവും കേസുകളുയുണ്ടായി. 2021 ലെ തിരഞ്ഞെടുപ്പിൽ മുസ്ലിംലീഗിലെ എ.കെ.എം അഷ്റഫിനോട് 745 വോട്ടുകൾക്കായിരുന്നു സുരേന്ദ്രന്റെ തോൽവി. രണ്ടു തവണയും കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട മണ്ഡലം ഒരിക്കൽ കൂടി മത്സരിച്ചാൽ കെ.സുരേന്ദ്രന പിടിച്ചെടുക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് നേതൃത്വത്തിലുള്ളത്. സിറ്റിംഗ് എം.എൽ.എ എ കെ.എം.അഷറഫിനെ മുസ്ലിം ലീഗ് മത്സരത്തിനിറക്കും. മുൻ കോൺഗ്രസ് നേതാവ് പാദൂർ കുഞ്ഞാമുഹാജിയുടെ മകനും കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന ഷാനവാസ് പാദൂരിനെ മഞ്ചേശ്വരത്ത് മത്സരിപ്പിച്ച് അട്ടിമറി ഫലമുണ്ടാക്കാൻ എൽ.ഡി.എഫും ശ്രമം തുടങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |