
ജയസൂര്യ നായകനായി മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിക്കുന്ന ആട് 3 യിൽ താരങ്ങളുടെ വേറിട്ട ലുക്കിലുള്ള ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി.
വിനായകൻ അവതരിപ്പിക്കുന്ന ഡ്യൂഡിന്റെയും ഇന്ദ്രൻസിന്റെ പി.പി.ശശിയുടെയും ധർമ്മജൻ ബോൾഗാട്ടിയുടെ സച്ചിന്റെയും വിജയ് ബാബവുവിന്റെ സർബത്ത് ഷമീറിന്റെയും ക്യാരക്ടർ പോസ്റ്റർ ആദ്യം പുറത്തിറങ്ങി. സണ്ണി വയ്ൻ, സൈജു കുറുപ്പ് എന്നിവരുടെയും പോസ്റ്ററുകൾ പിന്നാലെ. ഏറ്റവും അവസാനം ഷാജി പാപ്പന്റെ ക്യാരക്ടർ പോസ്റ്ററും എത്തി. വേറിട്ട ചിത്രം ആയിരിക്കും ആട് 3 എന്ന് പോസ്റ്റർ ഉറപ്പിക്കുന്നു. രൺജി പണിക്കർ,ധർമ്മജൻ ബോൾഗാട്ടി, ഭഗത് മാനുവൽ, ബിജുക്കുട്ടൻ, സുധി കോപ്പ, ഹരികൃഷ്ണൻ,ഫുക്രു സ്രിന്ധ തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട്.
. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവും കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പള്ളിയും ചേർന്ന് നിർമ്മിക്കുന്ന ആട് 3 മാർച്ച് 19ന് തിയേറ്ററുകളിൽ എത്തും. ഛായാഗ്രഹണം നിർവഹിക്കുന്നത് അഖിൽ ജോർജ് ആണ്. സംഗീതം ഷാൻ റഹ്മാൻ., മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ 2015 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ കോമഡി സിനിമയായിരുന്നു ആട് : ഒരു ഭീകരജീവിയാണ്.
ഒരു റോഡ് മൂവിയായി നിർമ്മിച്ച ചിത്രം തിയേറ്ററിൽ വലിയ വിജയമായില്ലെങ്കിലും ടിവിയിലൂടെയും മറ്റും ഷാജി പാപ്പനും കൂട്ടരും മലയാളികളുടെ ഇടയിൽ തരംഗമായി മാറി. 2017ൽ പുറത്തിറങ്ങിയ ആട് 2 വൻ വിജയം നേടി. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് നിർമ്മിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |