കൊച്ചി: മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ഥാർ റോക്‌സ് ശ്രേണിയിലെ പുത്തൻ പതിപ്പായ ഥാർ റോക്‌സ് സ്റ്റാർ എഡിഷൻ പുറത്തിറക്കി. ഥാറിന്റെ കരുത്തിനൊപ്പം അകത്തും പുറത്തും അത്യാധുനിക മാറ്റങ്ങളുമായാണ് പുതിയ മോഡൽ എത്തുന്നത്. 16.85 ലക്ഷം രൂപയാണ് പ്രാരംഭ വില. ക്യാബിന് മികച്ച ലുക്ക് നൽകുന്ന പ്രീമിയം ഡാർക്ക് ഫിനിഷിലുള്ള ഓൾബ്ലാക്ക് ലെതർ സീറ്റുകൾ, പിയാനോ ബ്ലാക്ക് ഗ്രിൽ, പിയാനോ ബ്ലാക്ക് അലോയ് വീലുകൾ എന്നിവ പ്രധാന സവിശേഷതകളാണ്. പുതുതായി അവതരിപ്പിച്ച സിട്രൈൻ യെല്ലോ കൂടാതെ ടാംഗോ റെഡ്, എവറസ്റ്റ് വൈറ്റ്, സ്റ്റെൽത്ത് ബ്ലാക്ക് എന്നീ നിറങ്ങളിൽ ഥാർ റോക്‌സ് സ്റ്റാർ എഡിഷൻ ലഭ്യമാണ്.
മികച്ച പ്രകടനം കാഴ്ചവെക്കുന്ന ജി20 ടി.ജി.ഡി.ഐ എംസ്റ്റാലിയൻ, ഡി 22 എംഹോക്ക് എന്നീ എൻജിനുകളും ട്രാൻസ്മിഷൻ ഓപ്ഷനുകളും ഥാർ റോക്‌സ് സ്റ്റാർ എഡിഷനിലുണ്ട്. ഇതിലെ പെട്രോൾ എൻജിൻ (ജി20) 5000 ആർ.പി.എമ്മിൽ പരമാവധി 130 കിലോവാട്ട് കരുത്തും 380 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഡീസൽ എഞ്ചിൻ (ഡി 22) 3500 ആർ.പി.എമ്മിൽ 128.6 കിലോവാട്ട് കരുത്തും 400 എൻ.എം ടോർക്കും നൽകും.
ഏത് തരം റോഡുകളിലും സുഗമമായ ഡ്രൈവിംഗ്ങ് അനുഭവം നൽകുന്നതിനായി ഈ മൂന്ന് വേരിയന്റുകളും റിയർ വീൽ ഡ്രൈവ് ഓപ്ഷനിലാണ് വരുന്നത്. ഥാർ റോക്‌സ് സ്റ്റാർ എഡിഷന്റെ പെട്രോൾ (ജി20) എടി വേരിയന്റിന് 17.85 ലക്ഷം രൂപയും ഡിസൽ (ഡി 22 എം.ടി) വേരിയന്റിന് 16.85 ലക്ഷം രൂപയും എടി വേരിയന്റിന് 18.35 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. 2024ൽ പുറത്തിറങ്ങിയത് മുതൽ ഇന്ത്യൻ കാർ ഓഫ് ദി ഇയർ 2025 ഉൾപ്പടെ 36 അവാർഡുകൾ നേടിയ ഥാർ റോക്‌സ്, ഇന്ത്യൻ നിരത്തുകളിലെ ഒരു സ്റ്റൈൽ ഐക്കണായി ഇതിനകം മാറിയിട്ടുണ്ട്.
പ്രത്യേകതകൾ
26.03 സെന്റിമീറ്റർ എച്ച്ഡി ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്
ഹർമൻ കാർഡൺ 9 സ്പീക്കർ ഓഡിയോ സിസ്റ്റം
അലക്‌സ കണക്ടഡ് ഫീച്ചറുകൾ
സുരക്ഷയ്ക്ക്
6 എയർബാഗുകൾ
5സ്റ്റാർ ഭാരത് എൻസിഎപി റേറ്റിങ് ലക്ഷ്യമിട്ടുള്ള സുരക്ഷാ ക്രമീകരണങ്ങൾ
360ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ
ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |