മൂന്നാർ: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'കഫെ കുടുംബശ്രീ' ഫുഡ് കോർട്ടിന് മൂന്നാർ ബോട്ടാണിക്കൽ ഗാർഡനിൽ തുടക്കമായി. 27 വരെ നീണ്ടുനിൽക്കുന്ന ഭക്ഷ്യമേളയുടെ ഉദ്ഘാടനം അഡ്വ. എ. രാജ എം. പൽ. എ നിർവ്വഹിച്ചു.
വിനോദസഞ്ചാരികൾക്കും പൊതുജനങ്ങൾക്കും കുടുംബശ്രീയുടെ തനത് വിഭവങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുകയാണ് മേളയുടെ ലക്ഷ്യം.മൂന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. അസി. ജില്ലാ മിഷൻ കോർഡിനേറ്റർ ഷിബു ജി സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർ ക്രിസ്ത്‌ലീന ബ്രയിറ്റി, സി.ഡി.എസ് ചെയർപേഴ്‌സൺ ഹേമലത ആർ, സി.ഡി.എസ് മെമ്പർ സെക്രട്ടറി മനീഷ് പി എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് കോർഡിനേറ്റർ രാധിക എസ് നന്ദി പറഞ്ഞു..
വിവിധതരം നാടൻ വിഭവങ്ങളും സ്‌നാക്‌സുകളും ജ്യൂസുകളും ഉൾപ്പെടെ വിപുലമായ ഭക്ഷണശാലയാണ് ബോട്ടാണിക്കൽ ഗാർഡനിൽ സജ്ജീകരിച്ചിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
