
തിരുവൻവണ്ടൂർ: അഖില ഭാരതീയ പൂർവ സൈനിക് സേവാ പരിഷത്തിന്റെയും സൈന്യ മാതൃശക്തി തിരുവൻവണ്ടൂർ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തും. അമർ ജവാൻ സ്മൃതി മണ്ഡപത്തിൽ
റിട്ട. വിംഗ് കമാൻഡർ സി.ശ്രീകുമാർ പുഷ്പചക്രം അർപ്പിക്കും. റിട്ട. ലെഫ്ടനന്റ് കേണൽ വേണുഗോപാലൻ നായർ ദേശീയ പതാക ഉയർത്തും. യൂണിറ്റ് പ്രസിഡണ്ട് ഇ.കെ.രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷനാകും. ചടങ്ങിൽ വിവിധ മേഖലകളിലുള്ളവരെ ആദരിക്കും.
വന്ദേമാതരം ഗാനാലാപനവും നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |