
ബംഗളൂരു ആസ്ഥാനമായ ഡോ. ബി.ആർ. അംബേദ്കർ സ്കൂൾ ഒഫ് ഇക്കണോമിക്സ് സർവകലാശാലയിൽ 2026-27 അദ്ധ്യയന വർഷ പ്രവേശനത്തിന് വിജ്ഞാപനമായി. എല്ലാം മുഴുവൻ സമയ റസിഡൻഷ്യൽ പ്രോഗ്രാമുകളാണ്. സി.യു.ഇ.ടി (യു.ജി, പി.ജി) സ്കോർ വഴിയാണ് എല്ലാ കോഴ്സുകളിലും പ്രവേശനം.
സി.യു.ഇ.ടി അപേക്ഷ സമർപ്പിച്ചശേഷം www.base.ac.in വഴി ഓൺലൈനായി അപേക്ഷിക്കണം. സി.യു.ഇ.ടി യു.ജി, പി.ജി ഫലം വന്ന് ഒരാഴ്ചവരെ അപേക്ഷിക്കാൻ അവസരമുണ്ട്.
കോഴ്സുകളും സീറ്റും
..............................................
* എം.എസ്‌സി ഇക്കണോമിക്സ് (5 വർഷ ഇന്റഗ്രേറ്റഡ്)-75
* എം.എ ഇക്കണോമിക്സ് (5 വർഷ ഇന്റഗ്രേറ്റഡ്)-50
* എം.എസ്‌സി ഇക്കണോമിക്സ് (2 വർഷം)-30
* എം.എസ്‌സി ഫിനാൻഷ്യൽ ഇക്കണോമിക്സ് (2 വർഷ ഇന്റഗ്രേറ്റഡ്)-30
* എം.എ ഇക്കണോമിക്സ് (2 വർഷം)-30
* എം.എസ്‌സി ഡെവലപ്മെന്റ് ഇക്കണോമിക്സ് (2 വർഷം)-30
* എം.എസ്‌സി ഡാറ്റ അനലറ്റിക്സ് (2 വർഷം)-30
* എം.എസ്‌സി പബ്ലിക് പോളിസി (2 വർഷം)-30
* ബി.എസ്‌സി ഡാറ്റ അനലറ്റിക്സ് (3 വർഷം)-50
പ്രോഗ്രാമുകൾ സംബന്ധിച്ച മറ്റ് വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |