
ചങ്ങനാശേരി : ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ കന്യാസ്ത്രീയോട് ലൈംഗികാതിക്രമം നടത്തിയയാൾ പിടിയിൽ. ആശുപത്രിയിലെ മുൻ എച്ച്.ആർ മാനേജർ പൊൻകുന്നം സ്വദേശി ബാബു തോമസ് (45) നെയാണ് ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്ത്. ഫോണിലൂടെ ലൈംഗിക കാര്യങ്ങൾ ആവശ്യപ്പെടുകയും, ആശുപത്രിയിൽ വച്ച് കടന്നുപിടിക്കുകയും ചെയ്‌തെന്നാണ് പരാതി. ഫോണിൽ അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ചു. ആശുപത്രി അധികൃതർക്ക് നൽകിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു. ഇയാളെ നേരത്തേ പുറത്താക്കിയിരുന്നതായി ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു. പാലാ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |