പാലോട്: ഭരതന്നൂർ സെക്ഷൻ പാലോട് റെയ്ഞ്ചിലെ വെള്ളയംദേശം 2013,2014 നമ്പർ അക്കേഷ്യത്തോട്ടങ്ങളിൽ നിന്ന് 203 ഓളം മരങ്ങൾ മുറിച്ചുകടത്തിയതുമായി ബന്ധപ്പെട്ട് രണ്ടുപേർ പിടിയിൽ.വാഹനവും കസ്റ്റഡിയിലെടുത്തു.
കല്ലറ ചെറുവാളം സല്ലാപത്തിൽ വിജയകുമാർ,തടിക്കടത്തിയ വാഹനത്തിന്റെ ഡ്രൈവർ പുളിമാത്ത് എൻ.ആർ വില്ലയിൽ മുഹമ്മദ് നൂഹ് എന്നിവരെയും,ബൊലേറോ ക്യാബർ വാനുമാണ് കസ്റ്റഡിയിലായത്.203 മരങ്ങളിൽ നിന്നും മുറിച്ച 460 അക്കേഷ്യ കഴകളാണ് പിടിച്ചെടുത്തത്.വനം വകുപ്പ് കെ.പി.പി.എല്ലിന് മുറിച്ചെടുക്കാൻ കരാർ നൽകിയ തോട്ടമാണ് വെള്ളയം ദേശത്തേത്.കെ.പി.പി.എല്ലിന്റെ മരം മുറി നടത്തുന്നതിനിടെയാണ് അനധികൃതമായി കഴകൾ മുറിച്ച് കടത്തിയത്.പാലോട് റേഞ്ച് ഓഫീസർ വി.വിപിൻ ചന്ദ്രൻ,ബി.എഫ്.ഒമാരായ അഭിമന്യു,ദേവിക,സൂര്യ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയ പ്രതികളെ നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |