തിരുവല്ല : നവജാത ശിശുവിനെ തട്ടുകടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കുറ്റൂർ - മനയ്ക്കച്ചിറ റോഡിൽ റെയിൽവേ അടിപ്പാതയ്ക്ക് സമീപത്തെ ചായക്കടയിൽ ഇന്നലെ പുലർച്ചയോടെയാണ് ജനിച്ച് ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടത്. രാവിലെ തട്ടുകട തുറക്കാൻ എത്തിയ ഉടമ ജയരാജനാണ് കുഞ്ഞിന്റെ കരച്ചിൽ കേട്ടത്. സമീപവാസിയും പൊതുപ്രവർത്തകനുമായ വി ആർ രാജേഷിനെ വിവരം അറിയിച്ചു. ആംബുലൻസിൽ കുഞ്ഞിനെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. തട്ടുകടയുള്ള ഭാഗത്ത് പുലർച്ചെ ഒന്നരയോടെ ബൈക്ക് എത്തി അല്പസമയത്തിനു ശേഷം മടങ്ങിപ്പോയതായി പ്രദേശവാസികൾ പറഞ്ഞു. സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |