
അമ്പൂരി: അമ്പൂരിയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ വീടിന് മുന്നിലിരുന്ന ബൈക്കിന് തീയിട്ടു. സംഭവത്തിന് പിന്നിൽ സി.പി.എം ആണെന്നാണ് ആരോപണം.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സീന റാണിയുടെ വീടിന് മുന്നിലിരുന്ന ബൈക്കിനാണ് തീയിട്ടത്.ബൈക്ക് പൂർണമായും കത്തിനശിച്ചു.സി.സി ടിവി പരിശോധിച്ചതിൽ സി.പി.എം നേതാവാണ് തീയിട്ടതെന്ന് യു.ഡി.എഫ് പ്രവർത്തകർ പറയുന്നു.പഞ്ചായത്തിൽ യു.ഡി.എഫ് ഭരണത്തിൽ വന്നതുമുതൽ സി.പി.എം പ്രവർത്തകർ ആക്രമണം അഴിച്ചുവിടുകയാണ്.ദിവസങ്ങൾക്ക് മുൻപാണ് പേരേക്കോണം വാർഡ് മെമ്പറിന്റെ വീടിന് നേരെയും ആക്രമണം നടന്നത്.സംഭവത്തിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി വിശദമായി അന്വേഷണം നടത്തണമെന്നും പ്രതികളെ പിടികൂടാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |