കാക്കനാട്: കാക്കനാട് ഈച്ചമുക്കിൽ താമസിക്കുന്ന അസാം സ്വദേശികൾ തമ്മിൽ ചെരുപ്പെടുത്തതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ പതിമൂന്നുകാരിക്ക് തലയ്ക്കടിയേറ്റു. അസാം ബഹുരാഗൗൺ സ്വദേശിയായ അഷദുൽ ഇസ്ലാമിന്റെ മകൾക്കാണ് തലയ്ക്കടിയേറ്റത്. ഇയാളുടെ ഭാര്യ തസ്ലിമയ്ക്കും മർദ്ദനമേറ്റു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 7ന് ഇയാളുടെ അയൽവാസിയായ അസാം ലഹാറിഗട്ട് സ്വദേശിയായ അഷദ് അലി (31) ഇവരുടെ ചെരുപ്പ് എടുത്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടയിൽ അവിടെയുണ്ടായിരുന്ന പട്ടിക ഉപയോഗിച്ച് തസ്ലിമയുടെ കൈക്ക് അടിക്കുകയും പെൺകുട്ടിയുടെ തലയ്ക്കടിക്കുകയുമായിരുന്നു. ഇരുവരെയും ഉടനെ കളമശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ തലയ്ക്ക് ആറ് സ്റ്റിച്ചുകളുണ്ട്.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തൃക്കാക്കര പൊലീസ് സംഭവസ്ഥലത്തെത്തി അഷദ് അലിയെ അറസ്റ്റ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |