SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.45 PM IST

നി​കു​തി​ ​പ​രി​ഷ്‌​ക​ര​ണ​ത്തി​ലെ​ ​അ​ധി​ക​ത്തു​ക​;​ ഭ​ര​ണ-​ ​പ്ര​തി​പ​ക്ഷ​ ​വാ​ക്‌​പോ​ര്

Increase Font Size Decrease Font Size Print Page
photo

തൃ​ശൂ​ർ​:​ ​കോ​ർ​പ​റേ​ഷ​നി​ൽ​ ​നി​കു​തി​ ​പ​രി​ഷ്‌​ക​ര​ണ​ത്തി​നി​ടെ​ ​അ​ധി​ക​ത്തു​ക​ ​ഈ​ടാ​ക്കി​യ​ ​സം​ഭ​വ​ത്തി​ൽ​ ​ന​ട​ന്ന​ ​ച​ർ​ച്ച​യി​ൽ​ ​ഭ​ര​ണ​പ​ക്ഷ​വും​ ​പ്ര​തി​പ​ക്ഷ​വും​ ​ത​മ്മി​ൽ​ ​വാ​ക്‌​പോ​ര്.​ ​അ​ധി​ക​നി​കു​തി​ ​പി​രി​വ് ​നി​രാ​ക​രി​ച്ച​ ​കോ​ട​തി​ ​വി​ധി​ക്കെ​തി​രെ​ ​ഏ​ക​പ​ക്ഷീ​യ​മാ​യി​ ​സു​പ്രീം​കോ​ട​തി​യി​ൽ​ ​അ​പ്പീ​ൽ​ ​ന​ൽ​കി​യ​ ​മു​ൻ​ ​ഭ​ര​ണ​സ​മി​തി​ ​ന​ട​പ​ടി​ ​മൂ​ലം​ 25​ ​ല​ക്ഷം​ ​രൂ​പ​യോ​ളം​ ​അ​ധി​ക​ ​ചെ​ല​വു​ ​വ​ന്ന​താ​യി​ ​അം​ഗ​ങ്ങ​ൾ​ ​പ​രാ​തി​പ്പെ​ട്ടു.
അ​ന​ധി​കൃ​ത​മാ​യി​ ​അ​പ്പീ​ൽ​ ​ന​ൽ​കാ​ൻ​ ​തു​ക​ ​ചെ​ല​വി​ട്ട​ ​ന​ട​പ​ടി​യി​ൽ​ ​തു​ട​ര​ന്വേ​ഷ​ണം​ ​ആ​വ​ശ്യ​പ്പെ​ട്ട് ​ഭ​ര​ണ​പ​ക്ഷം​ ​രം​ഗ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് ​ബ​ഹ​ളം.​ ​മു​ൻ​ ​കൗ​ൺ​സി​ലി​ൽ​ 30​ ​പേ​ർ​ ​അ​പ്പീ​ൽ​ ​ന​ൽ​കേ​ണ്ട​ ​എ​ന്നു​ ​നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും​ 25​ ​പേ​രു​ടെ​ ​പി​ന്തു​ണ​യോ​ടെ​ ​അ​പ്പീ​ൽ​ ​ന​ൽ​കാ​ൻ​ ​തീ​രു​മാ​നി​ച്ചെ​ന്ന് ​മി​നി​റ്റ്‌​സി​ൽ​ ​തെ​റ്റാ​യി​ ​രേ​ഖ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ​പ​രാ​തി.​ ​ഇ​തി​നു​ ​വ​ക്കീ​ൽ​ ​ഫീ​സാ​യാ​ണ് 25​ ​ല​ക്ഷം​ ​രൂ​പ​ ​ചെ​ല​വു​ ​വ​ന്ന​ത്.​ ​ഇ​തു​ ​തി​രി​ച്ചു​പി​ടി​ക്ക​ണ​മെ​ന്ന് ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ൻ​ ​ടി.​ആ​ർ.​ ​സ​ന്തോ​ഷ്‌​കു​മാ​റാ​ണ് ​ആ​വ​ശ്യ​പ്പെ​ട്ട​ത്.​ ​മി​നി​റ്റ്‌​സ് ​ചൂ​ണ്ടി​ക്കാ​ട്ടി​ ​പ്ര​തി​പ​ക്ഷ​ത്തെ​ ​എം.​എ​സ്.​ ​സാ​ജി​ത് ​പ്ര​തി​രോ​ധി​ക്കാ​ൻ​ ​ശ്ര​മി​ച്ച​ത് ​വ​ൻ​ ​ബ​ഹ​ള​ത്തി​നി​ട​യാ​ക്കി.​ ​എ​ല്ലാ​വ​ർ​ക്കും​ ​അ​ധി​ക​മാ​യി​ ​ഈ​ടാ​ക്കി​യ​ ​തു​ക​ ​തി​രി​കെ​ ​ന​ൽ​കു​മെ​ന്നും​ ​അ​പ്പീ​ൽ​ ​പോ​കി​ല്ലെ​ന്നും​ ​ഡെ​പ്യൂ​ട്ടി​ ​മേ​യ​ർ​ ​എ.​ ​പ്ര​സാ​ദ് ​വ്യ​ക്ത​മാ​ക്കി.​ ​കോ​ർ​പ​റേ​ഷ​ന് ​കോ​ടി​ക​ളു​ടെ​ ​വ​രു​മാ​നം​ ​ല​ഭി​ക്കു​ന്ന​തി​നാ​യാ​ണ് ​അ​പ്പീ​ൽ​ ​ന​ൽ​കി​യ​തെ​ന്ന​ ​വാ​ദ​വു​മാ​യാ​ണ് ​പ്ര​തി​പ​ക്ഷം​ ​രം​ഗ​ത്തെ​ത്തി​യ​ത്.

ഉദ്യോഗസ്ഥർ ഇടപെടുന്നില്ലെന്ന് വിമർശനം

തൃശൂർ : ജനകീയ വിഷയങ്ങളിൽ പരിഹാരമാവശ്യപ്പെട്ട് കൗൺസിലർമാരുടെ പരാതി, അറിയിച്ചാലും വിഷയങ്ങളിൽ ഉദ്യോഗസ്ഥർ ഇടപെടുന്നില്ലെന്ന് വിമർശനം. പുതിയ ഭരണസമിതി നിലവിൽ വന്ന ശേഷം ചേർന്ന രണ്ടാമത്തെ കൗൺസിൽ യോഗത്തിൽ പ്രധാനമായും ഉയർന്നത് ഈ രണ്ടുകാര്യങ്ങൾ. മാലിന്യപ്രശ്‌നം ഉയർത്തി പ്രതിപക്ഷ നേതാവ് ഹിരണാണ് പൊതുച്ചർച്ചയ്ക്ക് തുടക്കമിട്ടത്. പല ഭാഗങ്ങളിലും മാലിന്യം കുന്നുകൂടി കിടക്കുകയാണെന്ന് ഹിരൺ ആരോപിച്ചു. ജീവനക്കാരെ മാനദണ്ഡം പാലിക്കാതെ സ്ഥലം മാറ്റുന്ന നടപടി അംഗീകരിക്കാനാകില്ലെന്നും മുന്നറിയിപ്പ് നൽകി.

കോടികൾ ചെലവഴിച്ച് അമൃത് പദ്ധതിയിൽ കുടിവെള്ള പൈപ്പ് സ്ഥാപിച്ചിട്ടും പഴയ മുനിസിപ്പൽ പ്രദേശത്ത് കുടിവെള്ളം ലഭിക്കാത്ത സാഹചര്യം അധികൃതർ കണ്ടില്ലെന്ന് നടിക്കരുതെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ രഘുനാഥ് സി.മേനോൻ പറഞ്ഞു. കുറ്റൂർ - പാമ്പൂർ റോഡിൽ തെരുവുവിളക്ക് കത്താത്തതും തെരുവുനായ ശല്യവും രഘുനാഥ് ഉയർത്തി. സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഭക്ഷ്യമാലിന്യം സംസ്‌കരിക്കാൻ സ്വന്തം സ്ഥലം വിട്ടുനൽകിയ ഗാന്ധിനഗർ ഡിവിഷൻ കൗൺസിലർ അഡ്വ.സുബി ബാബുവിനെ കൗൺസിൽ അനുമോദിച്ചു. മേയർ സുബിയെ പൊന്നാടയണിയിച്ചു.

കൗൺസിലിൽ മേയർ ഡോ.നിജി ജസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ എ.പ്രസാദ്, അഡ്വ.അനീഷ് അഹമ്മദ്, മേഫി ഡെൽസൺ, മേഴ്‌സി അജി, അഡ്വ.രേഷ്മാ മേനോൻ, സുമേഷ്, സിജിത്ത്, പി.സുകുമാരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ബയോബിന്ന് കെട്ടിക്കിടക്കുന്നു

ലാലൂർ ഡിവിഷനിൽ കഴിഞ്ഞ ഭരണസമിതിയുടെ കാഘഘട്ടത്തിൽ വിതരണം ചെയ്ത നൂറുകണക്കിന് ബയോബിന്നുകൾ വിതരണം ചെയ്യാതെ രണ്ട് വർഷമായി കെട്ടിക്കിടക്കുകയാണെന്ന് ലാലി ജയിംസ് പറഞ്ഞു. ഇതിൽ ഭരണസമിതി ഇടപെടണം. കൗൺസിലർമാർ അറിയാതെ ബയോ ബിന്നുകൾ സ്ഥാപിക്കരുതെന്ന് എം.എൽ.റോസി ആവശ്യപ്പെട്ടു. ഗുണനിലവാരമുള്ള വാങ്ങണമെന്നും അവർ പറഞ്ഞു. അതേസമയം 40,000 ബയോ ബിന്നുകൾക്ക് കഴിഞ്ഞ ഭരണസമിതി ഓർഡർ നൽകിയിട്ട് ആയിരമാണ് എത്തിച്ചതെന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീന ചന്ദ്രൻ പറഞ്ഞു. തെരുവുനായ ശല്യം എല്ലാ കൗൺസിലർമാരും ഉയർത്തി.

ഉദ്യോഗസ്ഥർക്കെതിരെ പരാതി

ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരടക്കമുള്ളവർക്കെതിരെ കൗൺസിലർമാരുടെ പരാതി പ്രളയം. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം റോഡിലേക്ക് കയറി നിൽക്കുന്ന തരത്തിൽ തട്ടുകട പ്രവർത്തിക്കുന്നത് സംബന്ധിച്ച് ഹെൽത്ത് വിഭാഗത്തോട് പരാതി പറഞ്ഞ് ഒരാഴ്ച്ചയായിട്ടും നടപടിയെടുത്തില്ലെന്ന് വിൻഷി അരുൺ കുമാർ പറഞ്ഞു. കുടിവെള്ള വിഷയത്തിലും തെരുവു വിളക്കുകളുടെ കാര്യത്തിലും പരാതി പറഞ്ഞാൽ നിഷേധാത്മകമായ നിലപാടാണെന്നും ഭരണപക്ഷത്തും അഭിപ്രായമുണ്ട്.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY