
മുംബയ്: മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ വിമാനാപകടത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ഡയറക്‌ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷൻ. ലിയർജെറ്റ് 45 ചാർട്ടർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഡൽഹി ആസ്ഥാനമായുള്ള വിഎസ്‌ആർ വെഞ്ച്വേഴ്‌സ് എന്ന സ്വകാര്യ ഏവിയേഷൻ സ്ഥാപനത്തിന്റെ വിമാനമാണിത്. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനും വിമാന ജീവനക്കാരനും പൈലറ്റുമാർക്കും ജീവൻ നഷ്ടമായി. അപകടത്തിന് പിന്നാലെ ആരാണ് പവാറിന്റെ വിമാനം പറത്തിയതെന്ന ചോദ്യം ഉയർന്നിരുന്നു.
വിഎസ്‌ആർ ഏവിയേഷനിലെ പൈലറ്റുമാരായ ക്യാപ്‌ടൻ സുമിത് കപൂർ, ക്യാപ്‌ടൻ ശാംഭവി പതക് എന്നിവരായിരുന്നു വിമാനത്തിലെ പൈലറ്റുമാർ. ഡൽഹി ആസ്ഥാനമായുള്ള ഇരുവർക്കും മികച്ച അനുഭവസമ്പത്തുള്ളതായും വിഎസ്‌ആർ ഏവിയേഷൻ സ്ഥിരീകരിച്ചു. ക്യാപ്‌ടൻ കപൂറിന് 16,000 മണിക്കൂറും സഹ പൈലറ്റായ ശാംഭവിക്ക് 1,500 പറക്കൽ മണിക്കൂറുമാണ് അനുഭവസമ്പത്തുള്ളതെന്നും ഏവിയേഷൻ അറിയിച്ചു. പവാറിനെയും വഹിച്ചുകൊണ്ട് പറന്ന വിമാനത്തിന്റെ പ്രധാന പൈലറ്റ് അഥവാ ഫസ്റ്റ് ഓഫീസർ ക്യാപ്‌ടൻ ശാംഭവി ആയിരുന്നുവെന്നാണ് വിവരം.
ക്യാപ്‌ടൻ ശാംഭവി പതക്
ഡൽഹി സ്വദേശിനിയായ ശാംഭവി സൈനിക ഉദ്യോഗസ്ഥന്റെ മകളാണ്. ഡൽഹിയിലെ എയർഫോഴ്‌സ് ബൽ ഭാരതി സ്‌കൂളിൽ നിന്ന് 2018ൽ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് ന്യൂസിലൻഡ് ഇന്റർനാഷണൽ കൊമേഴ്‌സ്യൽ പൈലറ്റ് അക്കാദമിയിൽ കൊമേഴ്‌സ്യൽ പൈലറ്റ്- ഫ്ലൈറ്റ് ക്രൂ പരിശീലനം നേടി. മുംബയ് സർവകലാശാലയിൽ നിന്ന് എയറോനോട്ടിക്‌സ്, ഏവിയേഷൻ, എയ്‌റോസ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി എന്നിവയിൽ ബിരുദവും കരസ്ഥമാക്കി. ഫ്ലൈറ്റ് ഇൻസ്ട്രക്ടർ റേറ്റിംഗ് (എ) നേടി അസിസ്റ്റന്റ് ഫ്ലൈയിംഗ് ഇൻസ്ട്രക്ടറായി മദ്ധ്യപ്രദേശ് ഫ്ലൈയിംഗ് ക്ലബ്ബിലും പ്രവർത്തിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ (ഡിജിസിഎ) നിന്ന് ഫ്രോസൺ എയർലൈൻ ട്രാൻസ്‌പോർട്ട് പൈലറ്റ് ലൈസൻസും (എടിപിഎൽ) ശാംഭവി നേടിയിട്ടുണ്ട്.
ലൈസൻസുകളും സർട്ടിഫിക്കറ്റുകളും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |