
കൊച്ചി: ഇൻസ്റ്റിറ്റിയൂട്ട് ഒഫ് മറൈൻ എൻജിനീയേഴ്‌സ് (ഇന്ത്യ)യും ഡയറക്ടറേറ്റ് ജനറൽ ഒഫ് ഷിപ്പിംഗുമായി(ഡിജി ഷിപ്പിംഗ്) ചേർന്ന് നടത്തുന്ന അന്താരാഷ്ട്ര മാരിടൈം സെമിനാർ, കൊമാർസെം 2026ന് ഇന്ന് തുടക്കമാകും. വിവാന്റ മറൈൻഡ്രൈവ് കൊച്ചിയിൽ രാവിലെ 9.30ന് കേന്ദ്രമന്ത്രി സർബാനന്ദ സോണോവാൾ വെർച്ച്വലായി ഉദ്ഘാടനം നിർവഹിക്കും. കൊച്ചിൻ ഷിപ്പ്‌യാർഡ് എം.ഡി മധു എസ്. നായർ, ഡി.ജി.എസ് ചീഫ് സർവെയർ അജിത്കുമാർ സുകുമാരൻ, കൊച്ചിൻ പോർട്ട് അതോറിട്ടി ചെയർപേഴ്‌സൺ ബി. കാശി വിശ്വനാഥൻ, ഇന്ത്യൻ രജിസ്റ്റർ ഒഫ് ഷിപ്പിംഗ് എം.ഡി പി.കെ. മിശ്ര, അഡ്മിറൽ രജനീഷ് ശർമ്മ, ഐ.എം.ഇ.ഐ പ്രസിഡന്റ് കൗശിക് സീൽ എന്നിവർ മുഖ്യാതിഥികളാകും. 'മാരിടൈം ഇന്ത്യ നൂതനാശയങ്ങളും സഹകരണങ്ങളും' എന്നതാണ് ഈ വർഷത്തെ പ്രമേയം.
സമുദ്രമേഖലയിൽ നയങ്ങളും സാങ്കേതികവിദ്യയും വ്യവസായവും ഒരുമിച്ച് മുന്നോട്ട് പോകാൻ സഹായിക്കുന്ന ഒരു ആഗോള വേദിയാകും കൊമാർസെം 2026 എന്ന് ചെയർമാൻ എസ്. കൃഷ്ണൻകുട്ടി പറഞ്ഞു. ഇന്ത്യയുടെ സമുദ്രമേഖല വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുകയാണെന്നും ഈ മാറ്റങ്ങൾക്ക് വേഗം നൽകാൻ കൊമാർസെം 2026 സഹായകമാകുമെന്നും ഡിജി ഷിപ്പിംഗിലെ ചീഫ് സർവേയർ അജിത് കുമാർ സുകുമാരൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |