SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.31 PM IST

അർബുദ രോഗികളോടുള്ള അവഗണനക്കെതിരെ പരാതി

Increase Font Size Decrease Font Size Print Page
photo

തൃശൂർ: ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ അർബുദം സ്ഥീരികരിക്കുന്ന രോഗികളിൽ രോഗവ്യാപന നിരക്ക് നിർണ്ണയിക്കുന്നതിനുള്ള പരിശോധന (ഐ.എച്ച്.സി) നിറുത്തി വെച്ചതിൽ സർക്കാർ ഇടപെടണമെന്ന് കെ.പി.സി.സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്. പരിശോധനയ്ക്ക് ഉപയോഗിക്കുന്ന രാസവസ്തു (റീ ഏജന്റ്)സെൻട്രൽ ലാബിൽ സ്റ്റോക്ക് കഴിയുന്ന വിവരം യഥാസമയം അറിയിച്ചിട്ടും ആശുപത്രി വികസന സൊസൈറ്റിയുടെ വീഴ്ചയാണ് നിർദ്ധന രോഗികളെ ദുരിതത്തിലാക്കിയിരിക്കുന്നത്. മെഡിക്കൽ കോളേജിൽ സൗജന്യമായി നൽകുന്ന പരിശോധന പതിനായിരം രൂപ കൊടുത്ത് സ്വകാര്യ ആശുപത്രികളിൽ പാവപ്പെട്ട രോഗികൾ ചെയ്യേണ്ടിവരുന്നു. ആരോഗ്യവകുപ്പ് മന്ത്രിക്കും ആശുപത്രി വികസന സമിതി ചെയർമാൻ ജില്ലാ കളക്ടർക്കും രാജേന്ദ്രൻ അരങ്ങത്ത് പരാതി അയച്ചു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY