SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.36 PM IST

നീന്തൽകുളം സജ്ജം; നീന്തൽ പഠിക്കാൻ പദ്ധതിയില്ല

Increase Font Size Decrease Font Size Print Page
photo
പുളിയഞ്ചേരിയിലെ നീന്തൽകുളം

കുളം നിർമ്മിച്ചത് - ഏഴു കോടിരൂപ


കൊയിലാണ്ടി: നീന്തൽകുളം സജ്ജമായിട്ടും നീന്തൽ പഠിക്കാൻ പദ്ധതിയില്ല. പുളിയഞ്ചേരി നീന്തൽകുളത്തിനാണ് ഈ ദുർഗതി. നിർമ്മാണം കഴിഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു കുട്ടി പോലും നീന്തൽ പഠിക്കാനായി കുളത്തിലെത്തുന്നില്ല. മുൻ എം.എൽ.എ കെ.ദാസൻ്റെ ആസ്തി വികസന ഫണ്ട് ഏഴു കോടിയോളം രൂപ ചെലവഴിച്ചാണ് കുളം നിർമ്മിച്ചത്. കുളിക്കാനും നീന്തൽ പഠിക്കാനും എത്തുന്നവർക്കുള്ള ഡ്രസിംഗ് റൂമും നിർമ്മിച്ചിട്ടുണ്ട്. വലിയ കയമുള്ളതിനാൽ കയം അടയാളപ്പടുത്തുന്നതിന് തെക്ക് വടക്കായി കയർ കെട്ടിയിട്ടുണ്ട്. ഡ്രസിംഗ് റൂമിൻ്റെ ചുമരിൽ കാട്ടുവള്ളികൾ പടർന്ന് കയറിയിരിക്കുകയാണ്. ആരും കുളത്തിലിറങ്ങാത്തതിനാൽ പടവുകളിൽ പൂപ്പൽ പിടിച്ചിരിക്കുകയാണ്. നഗരസഭ വർഷങ്ങളായി ബാലസഭയുടെ നേതൃത്വത്തിൽ നൂറ് കണക്കിന് കുട്ടികൾക്ക് കൊല്ലം ചിറയിൽ നീന്തൽ പരിശീലനം നടത്തിവരുന്നുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ചിറ മലിനമായതോടെ വെള്ളത്തിലിറങ്ങുന്നത് താത്ക്കാലികമായി നിരോധിച്ചിരിക്കയാണ്. ഇതിന് പുറമെ നഗരസഭ അഞ്ച് കുളങ്ങൾ ഏറ്റെടുത്ത് നവീകരിച്ചിട്ടുണ്ട്. നഗരസഭയിലെ ഏക നീന്തൽകുളമാണ് പുളിയഞ്ചേരിയിലേത്. നഗരസഭ മുൻ കയ്യെടുത്താൽ കുട്ടികൾക്ക് നീന്തൽ പഠിക്കാനുള്ള സൗകര്യം ഇവിടെ ഒരുക്കാൻ കഴിയും. അമീബിക് മസ്തിഷ്ക്ക് ജ്വരം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കുളത്തിലെ വെള്ളം പരിശോധന നടത്തുകയും ചെയ്താൽ നഗരസഭയിലെ കുട്ടികൾക്ക് ഇവിടെ വെച്ച് നീന്തൽ പഠിക്കാൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്.

പുളിയഞ്ചേരിയിലെ നീന്തൽ കുളത്തിൽ പഠനത്തിനായി എല്ലാ സുരക്ഷാ സംവിധാനങ്ങളും നഗരസഭ ഒരുക്കണം. എങ്കിൽ ഭയരഹിതമായി കുട്ടികൾക്ക് നീന്തൽ പഠിക്കാൻ കഴിയും. മുങ്ങിമരണം വർദ്ധിച്ച് കൊണ്ടിരിക്കുന്ന ഇക്കാലത്ത് പുളിയഞ്ചേരി കുളം എല്ലാ വിവിധ സൗകര്യങ്ങളുമൊരുക്കി നീന്തൽ പഠനത്തെ പ്രോത്സാഹിപ്പിക്കണം

നാരായണൻ നായർ, പരിശീലകൻ

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY