SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.44 PM IST

കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് 10 പേർക്ക് പരിക്ക്

Increase Font Size Decrease Font Size Print Page
bus

വെഞ്ഞാറമൂട്: കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് 10 പേർക്ക് പരിക്കേറ്റു.ആരുടെയും പരിക്ക് ഗുരുതരമല്ല.3പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും 7 പേരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഇവരെയെല്ലാം പ്രഥമ ശുശ്രൂഷകൾക്കുശേഷം വിട്ടയച്ചു. ഫാസ്റ്റ് പാസഞ്ചർ ബസും ലിങ്ക് ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്നലെ രാവിലെ 9ന് എം.സി റോഡിൽ വെമ്പായത്തിന് സമീപം മഞ്ചാടിമൂട്ടിൽ വച്ചായിരുന്നു അപകടം.രണ്ട് ബസുകളും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു. മുൻപേ പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് മഞ്ചാടിമൂട്ടിൽ നിറുത്തി ആളെയിറക്കുന്നതിനിടയിൽ പിന്നാലെ വന്ന ലിങ്ക് ബസ് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലിങ്ക് ബസിന്റെ മുൻവശത്തെ ഗ്ലാസ് പൂർണമായും തകർന്നു.

ഫോട്ടോ: അപകടത്തിൽപ്പെട്ട ലിങ്ക് ബസിന്റെ മുൻ വശത്തെ ഗ്ലാസ് തകർന്ന നിലയിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY