
സോണിയാ ഗാന്ധിയെക്കുറിച്ച് നടത്തിയ തെറ്റായ പരാമർശം പിൻവലിച്ച് മന്ത്രി വി.ശിവൻകുട്ടി മാപ്പുപറയണം. നിയമസഭ പ്രവർത്തനത്തെക്കുറിച്ചും രാഷ്ട്രീയ മര്യാദയെക്കുറിച്ചും ശിവൻകുട്ടി കോൺഗ്രസിനെ പഠിപ്പിക്കേണ്ട. കെ.എം.മാണിയുടെ ബഡ്ജറ്റ് അവതരണ വേളയിലെ ശിവൻകുട്ടിയുടെ താണ്ഡവം പ്രതിപക്ഷനേതാവ് ഓർമ്മപ്പെടുത്തുമ്പോൾ അദ്ദേഹത്തിന് പ്രയാസമുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയൻ കൊല്ലം എം.പിയേയും താമരശേരി ബിഷപ്പിനെയുംകുറിച്ച് നടത്തിയ പദപ്രയോഗം ആരും സഭയിൽ ഉപയോഗിച്ചിട്ടില്ല.
സണ്ണി ജോസഫ്
കെ.പി.സി.സി പ്രസിഡന്റ്
ബഡ്ജറ്റ് വികസിത
കേരളത്തിനാകണം
ഇന്ന് അവതരിപ്പിക്കുന്ന സംസ്ഥാന ബഡ്ജറ്റ് വികസിതകേരളത്തിനാകണം. കഴിഞ്ഞ 10 വർഷമായി കേരളത്തെ എല്ലാ മേഖലയിലും തകർത്ത സർക്കാരാണ് ബഡ്ജറ്റ് അവതരിപ്പിക്കുന്നത്. ഊതിപ്പെരുപ്പിച്ച നുണപ്രചാരണത്തിലൂടെയും പി.ആർ വർക്കിലൂടെയും മാത്രം പിടിച്ചുനിൽക്കുന്ന സർക്കാരാണ് നിലവിലുള്ളത്. ജനങ്ങളെ പറ്റിക്കുന്ന ചെപ്പടിവിദ്യകൾ മാത്രമായി ബഡ്ജറ്റിനെ മാറ്റരുത്. അവസാനമായി കേരളത്തിലെ ജനങ്ങൾക്ക് എന്തെങ്കിലും ഒരു നന്മ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് ഈ ബഡ്ജറ്റിൽ ഉണ്ടാകണം.
രാജീവ് ചന്ദ്രശേഖർ
ബി.ജെ.പി
സംസ്ഥാന അദ്ധ്യക്ഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |