
തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ സേവന, വേതന വ്യവസ്ഥകൾ പുന:നിർണയിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. ഇതിനായി പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗം ഉടൻ ചേരും. ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരത്തക്കവിധം പുതുക്കുന്നതിനാണ് തീരുമാനം. മൂന്നാർ മേഖലയിൽ തോട്ടം തൊഴിലാളികൾക്ക് കൂടുതൽ വീടുകൾ നിർമ്മിച്ചു നൽകുന്നതിനായി ആറര ഏക്കർ ഭൂമി ചിന്നക്കനാലിൽ കണ്ടെത്തിയിട്ടുണ്ട്. തോട്ടം തൊഴിലാളികൾക്കും കുടുംബങ്ങൾക്കും മെച്ചപ്പെട്ട ആരോഗ്യ സൗകര്യങ്ങൾ നൽകുന്നതിനുള്ള നടപടികൾ സർക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്നും പി.എസ്. സുപാലിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |