
വെള്ളറട: മോഷണത്തിന് ശമനമില്ലാതെ വെള്ളറട.അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് കവർച്ച നടത്താനെത്തിയ മോഷ്ടാവിന്റെ ദൃശ്യങ്ങൾ സി.സി ടിവിയിൽ പതിഞ്ഞു.ആയുധങ്ങളുമായി ശരീരവും മുഖവും മൂടിയ നിലയിലാണ് കള്ളനെത്തിയത്.ആറാട്ടുകുഴി ജംഗ്ഷന് സമീപം സുന്ദരേശന്റെ രേവതി നിലത്തിലാണ് ബുധനാഴ്ച പുലർച്ചെ 2ന് മോഷണശ്രമമുണ്ടായത്.ഗേറ്റ് ചാടി അകത്തുകടന്ന മോഷ്ടാവ് വീടിന്റെ ജനലും വാതിലും കുത്തിത്തുറക്കാൻ ശ്രമം നടത്തി.ഇത് പരാജയപ്പെട്ടതോടെയാണ് മോഷണ ശ്രമം ഉപേക്ഷിച്ച് കള്ളൻ കടന്നുകളഞ്ഞത്.ഏതാനും മാസങ്ങൾക്ക് മുമ്പും ഇവിടെ കവർച്ച നടന്നിരുന്നു.മുകളിലത്തെ നിലയിലെ വാതിൽ കുത്തിത്തുറന്ന് കൈയിൽ കിട്ടിയതെല്ലാം അപഹരിച്ച ശേഷം സി.സി ടിവിയിലെ ഹാർഡ് ഡിസ്ക്കും കൊണ്ടാണ് കള്ളൻ കടന്നത്.രണ്ടാഴ്ചയ്ക്കകം വെള്ളറടയിൽ നിരവധി അടച്ചിട്ട വീടുകളുടെ വാതിലുകൾ കുത്തിപ്പൊളിച്ച് കവർച്ച നടന്നിട്ടുണ്ട്. മോഷ്ടാക്കളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |