
തൃശൂർ: ബാലികയെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ 54കാരനായ പ്രതി ഏങ്ങണ്ടിയൂർ ചേറ്റുവ കുണ്ടലിയൂർ റഷീദിനെ 14 വർഷം കഠിന തടവിനും 60,000 രൂപ പിഴ അടയ്ക്കാനും ശിക്ഷ വിധിച്ചു. ചാവക്കാട് അതിവേഗ സ്‌പെഷ്യൽ കോടതിയാണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഏഴ് മാസം കൂടി അധിക തടവ് അനുഭവിക്കണം. പിഴസംഖ്യ അതിജീവിതയ്ക്ക് നൽകാനും ഉത്തരവിട്ടു. 2023 സെപ്തംബറിനും ഒക്ടോബർ 23നും മദ്ധ്യേയായിരുന്നു സംഭവം. വീട്ടുകാരുടെ പരാതിയെത്തുടർന്ന് ചാവക്കാട് പൊലീസ് കേസെടുക്കുകയായിരുന്നു. വിസ്താര വേളയിൽ അതിജീവിതയും വീട്ടുകാരും കൂറുമാറി പ്രതിക്കനുകൂലമായി മൊഴിമാറ്റിയെങ്കിലും പ്രോസിക്യൂട്ടറുടെ വിസ്താരത്തിൽ കുട്ടി കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു.
പ്രോസിക്യൂഷനായി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ. സി.നിഷ എന്നിവർ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |