
തിരുവനന്തപുരം: സമ്പൂർണ വൈദ്യുതീകരണ പദ്ധതിയിലൂടെ 1,50,219 വൈദ്യുതി കണക്ഷനുകൾ നൽകിയെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചു. 1000വാട്ട് വരെ കണക്ടഡ് ലോഡുള്ള ബി.പി.എൽ കുടുംബങ്ങൾ,പോസ്റ്റ് ആവശ്യമില്ലാത്ത കണക്ഷനുകൾ,250 മീറ്റർ വരെ ലൈൻ വലിക്കേണ്ട പോസ്റ്റ് ആവശ്യമുള്ള കണക്ഷനുകളും കെ.എസ്.ഇ.ബിയുടെ തനതു ഫണ്ടുപയോഗിച്ച് നൽകുന്നു. ബി.പി.എൽ പദ്ധതിയിൽ ഉൾപ്പെടുത്തി 2018 മുതൽ ഡിസംബർ 2025 വരെ 1,33,214 വൈദ്യുതി കണക്ഷനുകൾ നൽകി.100 ചതുരശ്ര മീറ്ററോ അതിൽ താഴെയോ വിസ്തൃതിയുള്ള വീടുകൾക്ക് ഉടമസ്ഥാവകാശ രേഖയില്ലെങ്കിലും 1500 ചതുരശ്ര അടി വരെ വിസ്തീർണമുള്ള വ്യക്തിഗത വീടുകൾക്ക് താത്കാലിക റെസിഡൻഷ്യൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലും കണക്ഷൻ നൽകും.ഗാർഹിക വൈദ്യുതി കണക്ഷന് തദ്ദേശ സ്ഥാപനങ്ങൾ നൽകുന്ന ബിൽഡിംഗ് പെർമിറ്റ്/പ്ലാൻ എന്നിവയും ഉടമസ്ഥാവകാശ രേഖയായി അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |