
ന്യൂഡൽഹി: ബാരാമതി മണ്ഡലത്തിന്റെ സ്വന്തം 'അജിത് ദാദ'യുടെ മരണത്തിന് ദൃക്‌സാക്ഷികളാകേണ്ടി വന്നതിന്റെ വേദനയിലും ഞെട്ടലിലുമാണ് അവിടുത്തെ ജനങ്ങൾ. വിമാനം നിയന്ത്രണം തെറ്റി വിമാനത്താവളത്തിലെ റൺവേ 11ന് തൊട്ടടുത്ത് തകർന്നു വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷിയായ സമീപവാസി പറഞ്ഞു. വിമാനം നിലത്ത് തൊട്ടതും ഉഗ്രശബ്‌ദത്തോടെ പൊട്ടിത്തെറിച്ചെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. നിലത്തു വീണതിനു ശേഷവും അഞ്ചോളം തവണ സ്‌ഫോടനശബ്‌ദം കേട്ടു. എയർസ്ട്രിപ്പിന് മുകളിൽ വിമാനം ചുറ്റിതിരിയുന്നത് കണ്ടു. വിമാനത്തിന് തീപിടിച്ചിരുന്നു. പുക വരുന്നുണ്ടായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. സമീപത്തെ വീടുകളിൽ വിമാനത്തിന്റെ അവശിഷ്‌ടങ്ങൾ ചെന്നുപതിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |