SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.29 PM IST

ഗോളടിമേളത്തോടെ കേരളം ക്വാർട്ടറിൽ

Increase Font Size Decrease Font Size Print Page
santosh-trophy

സിലാപത്തർ : അസാമിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ടിലെ നാലാമത്തെ മത്സരത്തിൽ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് മേഘാലയയെ തകർത്ത് കേരളം ക്വാർട്ടറിൽ. ഇതോടെ നാല് കളികളിൽ നിന്ന് 10 പോയിന്റോടെ ഗ്രൂപ്പ് ബിയിൽ കേരളം ഒന്നാമത് തുടരുകയാണ്. നാളെ സർവീസസിനെതിരെ ഒരു മത്സരം മാത്രമാണ് ഫൈനൽ റൗണ്ടിലെ ഗ്രൂപ്പ് ഘട്ടത്തിൽ കേരളത്തിനുള്ളത്.

ആദ്യ പകുതിയിൽ മുഹമ്മദ് സിനാൻ, രണ്ടാം പകുതിയിൽ മുഹമ്മദ് റിയാസ്, മുഹമ്മദ് അജ്സൽ എന്നിവരാണ് കേരളത്തിന് വേണ്ടി സ്കോർ ചെയ്തത്. 37-ാം മിനിട്ടിൽ മേഘാലയയുടെ ബോക്സിന് പുറത്ത് വച്ച് ലഭിച്ച ഫ്രീ കിക്ക് അർജുൻ ബോക്സിലേക്ക് നൽകിയത് സിനാൻ പന്ത് ഹെഡ് ചെയ്താണ് കേരളത്തെ മുന്നിലെത്തിച്ചത്.79 -ാം മിനിട്ടിൽ ഇടത് വിംഗിൽ നിന്ന് നായകൻ സഞ്ജു നൽകിയ പാസ് റിയാസ് രണ്ടാം ഗോളാക്കി. 85-ാം മിനിട്ടിൽ വിഘ്നേഷിന്റെ മുന്നേറ്റത്തിൽ നിന്ന് ദിൽഷാദിന്റെ കാലിൽ തട്ടി തന്നിലേക്കെത്തിയ പന്ത് അജ്സൽ വലയിലെത്തിക്കുകയായിരുന്നു. മേഘാലയയുടെ മറുപടി ഗോളിനുള്ള ശ്രമങ്ങളെല്ലാം കേരളത്തിന്റെ പ്രതിരോധം തടുത്തു.

TAGS: NEWS 360, SPORTS, SANTOSH TROPHY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY