
തിരുവനന്തപുര : പാറശാല ഉച്ചക്കടയിൽ നിന്ന് നാല് ദിവസം മുൻപ് കാണാതായ 14 വയസുകാരനെ പാലക്കാട്ട് നിന്ന് കണ്ടെത്തി.ശനിയാഴ്ച വൈകിട്ട് ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ കുട്ടി പിന്നീട് തിരികെ എത്തിയില്ല. തുടർന്ന് രക്ഷകർത്താക്കൾ പൊഴിയൂർ പൊലീസിൽ പരാതി നൽകിയിരുന്നു.വീടിന് സമീപത്തെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ, ഉച്ചക്കട ജംഗ്ഷനിൽ നിന്ന് ഒരു ബൈക്കിൽ കയറിയ 14കാരൻ പിൻകുളത്ത് ഇറങ്ങിയതായി പൊലീസിന് വിവരം ലഭിച്ചു. നാട്ടുകാരും ബന്ധുക്കളും ചേർന്ന് ദിവസങ്ങളായി വിവിധ സ്ഥലങ്ങളിൽ തെരച്ചിൽ നടത്തിവരികയായിരുന്നു.
നെയ്യാറ്റിൻകരയിൽ നിന്ന് പാലക്കാട്ടേക്ക് പോയ ഒരു സംഘം ഡ്രൈവർമാരാണ് വഴിയിൽ വച്ച് കുട്ടിയെ തിരിച്ചറിഞ്ഞത്.ഇവർ ഉടൻ തന്നെ വിവരം പൊഴിയൂർ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സംഘം പാലക്കാട്ടെത്തി കുട്ടിയെ തിരുവനന്തപുരത്ത് എത്തിച്ചു. ജുവനൈൽ കോടതിയിൽ ഹാജരാക്കിയ ശേഷം കുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയക്കുന്നതുൾപ്പെടെയുള്ള തുടർ നടപടികൾ സ്വീകരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |