SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.53 PM IST

കേന്ദ്രസർക്കാർ ജോലികളിൽ ഒ.ബി.സി പ്രാതിനിദ്ധ്യം കൂടി

Increase Font Size Decrease Font Size Print Page
uy

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജോലികളിൽ ഒ.ബി.സി പ്രാതിനിദ്ധ്യം 4 ശതമാനം വ‌‌‌ർദ്ധിച്ചു. 2024 ജനുവരി ഒന്ന് വരെ 80 വകുപ്പുകളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്ര പഴ്സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പിന്റേതാണ് റിപ്പോർട്ട്.

അതേസമയം,​ ഗ്രൂപ്പ് എ (ഉയർന്ന)​ തസ്‌തികളിൽ ഒ.ബി.സി വർദ്ധന നേരിയ തോതിലാണ്. സാമ്പത്തിക സംവരണ വിഭാഗത്തിന്റെ കണക്കുകൾ ലഭ്യമല്ല.

ആകെയുള്ള 3252152 ജീവനക്കാരിൽ സംവരണ പ്രാതിനിധ്യം ഇങ്ങനെ: പട്ടികജാതി: 547822(16.84%), പട്ടികവർഗ്ഗം: 282785(8.70%), ഒ.ബി.സി: 8,55,900(26.32%).

2023ലെ റിപ്പോർട്ടിൽ 1892059 ജീവനക്കാരിൽ പട്ടികജാതി: 318255(16.82%), പട്ടികവർഗ്ഗം: 138663( 7.33%), ഒ.ബി.സി: 415799( 21.98%) എന്നതായിരുന്നു കണക്ക്.

തൂപ്പുകാരുടെ തസ്‌തികയിലാണ് പട്ടിക ജാതി വിഭാഗത്തിൽ നിന്ന് കൂടുതൽ നിയമനം നടക്കുന്നത് (2024ൽ 36.75%,​ 2023ൽ 35.33%).

2023-2024ലെ

കണക്ക്

 ഗ്രൂപ്പ് എ: ആകെ 119178, പട്ടികജാതി: 16920(14.20%), പട്ടികവർഗ്ഗം: 7793(6.54%), ഒ.ബി.സി: 22807(19.14%)
 ഗ്രൂപ്പ് ബി: ആകെ: 364307 പട്ടികജാതി: 59006(16.20%), പട്ടികവർഗ്ഗം: 27789(7.63%), ഒ.ബി.സി: 79952(21.95%)
ഗ്രൂപ്പ് സി (തൂപ്പുകാർ ഒഴികെ) ആകെ: 2727930, പട്ടികജാതി: 456925(16.75%), പട്ടികവർഗ്ഗം: 243872(8.94%), ഒ.ബി.സി: 744527(27.29%)

സി (തൂപ്പുകാർ): ആകെ: 40737, പട്ടികജാതി: 14971(36.75%), പട്ടികവർഗ്ഗം: 3331(8.18%), 8614(21.15%)

2022-23ൽ

ഗ്രൂപ്പ് എ: ആകെ: 77887, പട്ടികജാതി: 10290(13.21%), പട്ടികവർഗ്ഗം: 4678(6.01%), ഒ.ബി.സി:14074 (18.07%)
ഗ്രൂപ്പ് ബി: ആകെ:156623, പട്ടികജാതി: 24051(15.36%), പട്ടികവർഗ്ഗം: 11580 (7.39%), ഒ.ബി.സി: 27344(17.46%)
ഗ്രൂപ്പ് സി (തൂപ്പുകാർ ഒഴികെ): ആകെ:1622439, പട്ടികജാതി: 271510(16.73%), പട്ടികവർഗ്ഗം: 119931(7.39%), ഒ.ബി.സി: 368101(22.69%)

സി (തൂപ്പുകാർ): ആകെ: 35110, പട്ടികജാതി: 12404(35.33%), പട്ടികവർഗ്ഗം: 2474(7.05%),6280(17.89%)

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.