SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.35 PM IST

അസൗകര്യങ്ങളിൽ വീർപ്പ് മുട്ടി താമരശ്ശേരി റൂറൽ ജില്ലാ ട്രഷറി

Increase Font Size Decrease Font Size Print Page
1

താമരശ്ശേരി: താമരശ്ശേരി റൂറൽ ജില്ലാ ട്രഷറി അസൗകര്യങ്ങളാൽ വീർപ്പ് മുട്ടുന്നു. ദേശീയ പാതയോരത്ത് ബസ് ബേക്ക് സമീപമാണ് ട്രഷറിയുള്ളത്. വയനാട് ഭാഗത്തേക്ക് പോകേണ്ട യാത്രക്കാർ ബസ് കാത്ത് നിൽക്കുന്നതും ട്രഷറിക്ക് മുൻപിൽ തന്നെയാണ്. ട്രഷറിയുടെ പ്രവേശന കവാടത്തിൽ തന്നെയാണ് ജീവനക്കാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും.

36 ജീവനക്കാർ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനാവാതെ വലയുകയാണ് ജീവനക്കാരും

ഇടപാടുകാരും. ദേശീയ പാതയോരത്ത്‌ സ്ഥിതി ചെയ്യുന്ന ഓഫീസായതിനാൽ രൂക്ഷമായ പൊടിശല്യം കാരണം വളരെ പ്രയാസപ്പെട്ടാണ് ജീവനക്കാർ ജോലി ചെയ്യുന്നത്. കാവൽ ഡ്യൂട്ടിക്കായി ഇവിടെ എത്തുന്ന പൊലീസുകാരും ദുരിതം പേറുകയാണ്. രണ്ടായിരത്തി അഞ്ഞൂറോളം പെൻഷൻകാർ ആശ്രയിക്കുന്ന സ്ഥാപനമാണ് താമരശ്ശേരി റൂറൽ ജില്ലാ ട്രഷറി.

ഈ ട്രഷറിയുടെ കീഴിൽ വടകര, കല്ലാച്ചി, തൊട്ടിൽപാലം, കൂരാച്ചുണ്ട്, ബാലുശ്ശേരി, മുക്കം, തിരുവമ്പാടി, കൊടുവള്ളി എന്നീ എട്ട് ട്രഷറികളും പ്രവർത്തിക്കുന്നുണ്ട്. ഭിന്നശേഷിക്കാർക്കും പ്രായമുള്ളവർക്കും ട്രഷറിയിൽ എത്തണമെങ്കിൽ മേൽ പറഞ്ഞ കടമ്പകൾ കടക്കണം. കൂടുതൽ സൗകര്യമുള്ള ഒരിടത്തേക്ക് റൂറൽ ജില്ലാ ട്രഷറി മാറ്റിയാലേ ജീവനക്കാർക്കും ഇടപാടുകാർക്കും സുഗമമായി എത്താനും ജോലി ചെയ്യാനും കഴിയു. ബന്ധപ്പെട്ട അധികൃതർ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY