
അന്തിക്കാട്: അന്തിക്കാട് പഞ്ചായത്തിലെ 16ാം വാർഡിലെ കൊച്ചിപ്പാടം റോഡ് ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കി. ഈ റോഡിലെ ദുരിതയാത്രയെക്കുറിച്ച് കേരള കൗമുദി വാർത്ത നൽകിയിരുന്നു.
കൊച്ചിപ്പാടം റോഡിലെ വെള്ളക്കെട്ടും, കുഴികളും മൂലം കാൽനട പോലും പ്രയാസമായിരുന്നു. പിന്നീട് വെള്ളക്കെട്ട് സ്ഥലത്ത് കല്ലിട്ട് ഉയർത്തി. മാസങ്ങൾ കഴിഞ്ഞ് തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് റോഡിൽ കല്ലുകൾ നിരത്തുകയും, കുറെ ഭാഗം പൊളിച്ചിടുകയും ചെയ്തതോടെ ജനങ്ങളുടെ പ്രയാസമേറി. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം പഞ്ചായത്തിൽ പുതിയ ഭരണ സമിതി വന്നിട്ടും നടപടി ഉണ്ടാകാതിരുന്ന സാഹചര്യത്തിലാണ് കൗമുദി വാർത്ത നൽകിയത്. വാർഡ് മെമ്പറും, അന്തിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ.എസ്.സംഗീതയോട് റോഡിനെക്കുറിച്ച് അന്വേഷിച്ചിരുന്നു. ഒരാഴ്ച കൊണ്ട് റോഡ് ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇവർ വാക്ക് പാലിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
