
വഡോദര : വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിന്റെ പ്രാഥമിക റൗണ്ടിലെ തങ്ങളുടെ അവസാന മത്സരത്തിൽ യു.പി വാരിയേഴ്സിനെ എട്ടുവിക്കറ്റിന് തോൽപ്പിച്ച് ആർ.സി.ബി പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായി ഫൈനലിലേക്ക് കടന്നു. എട്ടുമത്സരങ്ങളിൽ ആറും ജയിച്ച സ്മൃതി മാന്ഥന നയിക്കുന്ന ആർ.സി.ബിക്ക് 12 പോയിന്റാണുള്ളത്. സീസണിലെ ഏഴു മത്സരങ്ങളിൽ അഞ്ചാം തോൽവിയേറ്റുവാങ്ങിയ യു.പി വാരിയേഴ്സ് പ്ളേഓഫിലേക്ക് എത്തില്ലെന്നും ഉറപ്പായി.
ഇന്നലെ ആദ്യം ബാറ്റ് ചെയ്ത യു.പി വാരിയേഴ്സ് നിശ്ചിത 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 143 റൺസ് നേടിയപ്പോൾ ആർ.സി.ബി 13.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യം കണ്ടു. ആർ.സി.ബിക്ക് വേണ്ടി ഓപ്പണർമാരായ
ഗ്രേസ് ഹാരിസും (75), സ്മൃതി മാന്ഥനയും (54 നോട്ടൗട്ട്) അർദ്ധസെഞ്ച്വറികൾ നേടി.ഗ്രേസ് ഹാരിസാണ് പ്ളേയർ ഒഫ് ദ മാച്ച്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |