
ബംഗളൂരു: ജന്മദിനവും വിവാഹ വാർഷികവും ആഘോഷിക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് ലീവ് നൽകണമെന്ന് യൂണിറ്റ് ഓഫീസർമാർക്ക് നിർദേശവുമായി സർക്കുലർ. കർണാടക ഡിജിപിയാണ് സർക്കുലർ പുറത്തിറക്കിയത്. ഈ ദിനങ്ങളിൽ അവധിയെടുക്കുന്നത് ഉദ്യോഗസ്ഥരുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്നും ഉത്‌പാദനക്ഷമത വർദ്ധിപ്പിക്കുമെന്നാണ് സർക്കുലറിൽ വ്യക്തമാക്കുന്നത്.
"ഈ പ്രത്യേക ദിവസങ്ങളിൽ അവധി എടുക്കുന്നത് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും വൈകാരികമായി റീചാർജ് ചെയ്യാൻ സഹായിക്കും. കുടുംബത്തോടൊപ്പം ഗുണനിലവാരമുള്ള സമയം ചെലവഴിക്കാനും കർത്തവ്യത്തിനും വ്യക്തിജീവിതത്തിനും ഇടയിൽ സന്തുലിതാവസ്ഥ നിലനിർത്താനും സഹായിക്കുന്നു. മാത്രമല്ല മനോവീര്യം വർദ്ധിപ്പിക്കുകയും സമ്മർദ്ദം കുറയ്ക്കുകയും ജോലിയിൽ സംതൃപ്തിയും ഉൽപാദനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഈ സാഹചര്യത്തിൽ, ജന്മദിനങ്ങൾക്കും വിവാഹ വാർഷികങ്ങൾക്കും അവധി ആവശ്യപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും അവധി നൽകാൻ എല്ലാ യൂണിറ്റ് ഓഫീസർമാരോടും നിർദ്ദേശിച്ചിട്ടുണ്ട്. ഈ മാനുഷിക പ്രവൃത്തി ഉദ്യോഗസ്ഥരുടെ ത്യാഗങ്ങളെ അംഗീകരിക്കുക മാത്രമല്ല, പൊലീസ് സേനയുടെ വിശ്വസ്തത വളർത്തുകയും പ്രതിബദ്ധത ശക്തിപ്പെടുത്തുകയും ചെയ്യുന്നു'- എന്നാണ് സർക്കുലറിൽ പറയുന്നത്.
Karnataka DGP issues a circular stating that Police personnel be given compulsory leave to celebrate birthdays and anniversaries.
— ANI (@ANI) January 29, 2026
"...Taking leave on these special days helps officers and personnel to recharge emotionally, spend quality time with family and maintain a balance… pic.twitter.com/ywn28ScgdI
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |