
ന്യൂഡല്‍ഹി: രാജ്യത്തെ പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വിമര്‍ശനവുമായി സുപ്രീം കോടതി. പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി സ്ഥാപിച്ചാല്‍ മാത്രം പോര അവ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും വേണം എന്നാണ് കോടതിയുടെ പരാമര്‍ശം. സിസിടിവി സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് കോടതി സ്വമേധയാ എടുത്ത കേസിലാണ് പരാമര്‍ശം. രാജസ്ഥാനില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത 11പേര്‍ മരണപ്പെട്ടെന്ന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
വിഷയവുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ സര്‍ക്കാരിനോട് കോടതി ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. എന്തുകൊണ്ടാണ് പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി ഇല്ലാതിരുന്നത് എന്നതാണ് ഇതിലെ പ്രധാനപ്പെട്ട ചോദ്യം.
മാര്‍ച്ച് 31ഓടെ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ 16 സിസിടിവി വെക്കുന്നതിനായി 75 കോടി അനുവദിച്ചുവെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ കോടതിക്ക് മറുപടി നല്‍കിയിരുന്നു. ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങുന്ന ബെഞ്ച് പൊലീസ് സ്റ്റേഷനിലെ സിസിടിവികളുടെ കണക്ഷന്‍, അറ്റകുറ്റപ്പണി, ഡാറ്റ സ്റ്റോറേജ് തുടങ്ങിയവയെക്കുറിച്ച് ആശങ്ക അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |