SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.31 PM IST

ഹരിശ്രീയിൽ റിപ്പബ്ലിക് ദിനം

Increase Font Size Decrease Font Size Print Page
hari-

തൃശൂർ: റിപ്പബ്ലിക് ദിനം വർണാഭമായ പരിപാടികളോടെ ഹരിശ്രീ വിദ്യാനിധി സ്‌കൂളിൽ കൊണ്ടാടി. പൂർവ വിദ്യാർത്ഥികൂടിയായ ക്യാപ്റ്റൻ ദീപക് സെബാസ്റ്റ്യൻ മുഖ്യാതിഥിയായി. മൂന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ സംഘനൃത്തങ്ങൾ, ഡ്രിൽ, കരാട്ടെ പ്രകടനം, യോഗാ പ്രകടനം എന്നിവയുണ്ടായി. ഒൻപതാം ക്ലാസ് വിദ്യാർത്ഥികളുടെ മാർച്ച്പാസ്‌റ്റോടെയായിരുന്നു തുടക്കം. സ്‌കൂൾ ക്യാപ്റ്റൻ ആരുഷ് നായർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്‌കൂൾ ഗായകസംഘം ദേശഗീതങ്ങൾ ആലപിച്ചു. ഹരിശ്രീ സ്‌കൂൾ ഫൗണ്ടർ പ്രിൻസിപ്പൽ നളിനി ചന്ദ്രൻ, ഹരിശ്രീ വിദ്യാനിധി ട്രസ്റ്റ് പ്രസിഡന്റ് ടി.ജി.ചന്ദ്രകുമാർ, ഹരിശ്രീ സ്‌കൂൾ എക്‌സിക്യുട്ടീവ് ഡയറക്ടർ ദീപ്തി മേനോൻ, സി.ഇ.ഒ അഡ്വ. പി.എൻ.ഉണ്ണിരാജൻ, പ്രിൻസിപ്പൽ പ്രീത വേണുഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.

TAGS: LOCAL NEWS, THRISSUR, HARISREE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY