
തിരുവനന്തപുരം: ബഡ്ജറ്റിന്റെ ആദ്യ ഭാഗത്ത് അധികവും കേന്ദ്രത്തിനെതിരായ വിമർശനങ്ങളാണ്. ഒപ്പം സ്വന്തം സർക്കാരിന്റെ നേട്ടങ്ങളും. കേന്ദ്രത്തിനെതിരായ പ്രതിഷേധത്തിൽ പങ്കു കൊള്ളാൻ മടിച്ച പ്രതിപക്ഷത്തിനുള്ള ചെറിയ കുത്തുകളുമുണ്ട്.
കേന്ദ്ര അവഗണനകൾ ആഘോഷിക്കുന്നവർ നമ്മുടെ കൂട്ടത്തിലുണ്ടെന്നും പ്രകൃതി ദുരന്തകാലത്തു പോലും അതുണ്ടായിട്ടുണ്ടെന്നും ബഡ്ജറ്റിൽ പറയുന്നു. .കേന്ദ്രത്തിൽ നിന്നുള്ള ആനുകൂല്യങ്ങൾ വാങ്ങിയെടുക്കുന്ന കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങൾ കാട്ടുന്ന ഒത്തൊരുമ പരസ്യമായ രഹസ്യമാണെങ്കിലും ,കേരളത്തിന്റെ കഥ നേർ വിപരീതമാണ്. കേന്ദ്രവും സംസ്ഥാനങ്ങളും ചേർന്നുള്ള സംയുക്ത ഗവൺമെന്റിന്റെ വലിപ്പം കുറയ്ക്കാൻ കേന്ദ്രം നിരന്തരം ശ്രമിക്കുന്നു. മൻമോഹൻ സിംഗിന്റെ കാലത്ത് നിയോലിബറൽ പരിഷ്കാരങ്ങൾ തുടങ്ങിയ കാലം മുതൽ കേന്ദ്രത്തെ പിടി കൂടിയ വ്യാധിയാണിത് കേന്ദ്രത്തിന്റെ നികുതി വരുമാനത്തിൽ നിന്നും സംസ്ഥാനങ്ങൾക്ക് വീതം വയ്ക്കേണ്ട തുകയുടെ അനുപാതം കുറയ്ക്കുന്നു.അതിൽ കേരളത്തിനുള്ള വിഹിതം കുത്തനെ വെട്ടിക്കുറയ്ക്കുന്നു. റവന്യൂ ഗ്രാന്റ് കമ്മിയും ജി.എസ്.ടി കോമ്പൻസേഷൻ ഗ്രാന്റും ഈ സർക്കാർ അധികാരത്തിൽ വന്നശേഷം നിർത്തലാക്കി. സംസ്ഥാനത്തിന്റെ വായ്പാപരിധിയിൽ വലിയ വെട്ടിക്കുറവ് വരുത്തി. ഇന്ത്യയിൽ വോട്ടു ചോരി മാത്രമല്ല, നോട്ടു ചോരിയും നടക്കുന്നൂ.
കടുത്ത കേന്ദ്ര അവഗണനയ്ക്കിടയിലും പിടിച്ചു നിൽക്കാൻ സഹായിച്ചത് അധികമായി പിരിച്ചെടുത്ത നികുതി-നികുതിയേതര വരുമാനമാണ്. ധനമന്ത്രിയുടെ കൈയ്യിലെ മാന്ത്രിക ദണ്ഡാണിത്. കേന്ദ്ര അവഗണനയ്ക്കിടെ എങ്ങനെ പിടിച്ചു നിന്നുവെന്നല്ല, കടുത്ത അവഗണന ഉണ്ടായിരുന്നില്ലെങ്കിൽ കേരളം എത്രത്തോളം ഉയരുമായിരുന്നുവെന്ന ചോദ്യമാണ്
ഉന്നയിക്കേണ്ടത്..കേരളത്തോടുള്ള അവഗണനയ്ക്കെതിരായ നാടിന്റെ പ്രതിഷേധം ബഡ്ജറ്റ് പ്രസംഗത്തിലൂടെ രേഖപ്പെടുത്തുകയാണ്. പ്രതിസന്ധികൾക്കിടയിലും വികസന ക്ഷേമകാര്യങ്ങളിലും നാടിന്റെ ഭാവി സംബന്ധിച്ച പ്രവർത്തനങ്ങളിലും ഒരു വിട്ടുവീഴ്ചയ്ക്കും സർക്കാർ തയ്യാറായിട്ടില്ലെന്നും ബഡ്ജറ്റിൽ ചൂണ്ടിക്കാട്ടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |