SignIn
Kerala Kaumudi Online
Wednesday, 22 April 2026 7.45 AM IST

പട്ടാശേരി​യുടെ ആഗ്രഹം മന്ത്രി​ അറി​ഞ്ഞത് 'കേരളകൗമുദി'​യി​ലൂടെ

Increase Font Size Decrease Font Size Print Page
photo

തൊടിയൂർ: സഹദേവൻ പട്ടാശേരിയുടെ കൃഷണ ഭക്തിഗാനം ഉൾപ്പെടുന്ന 'കനലിൽ വിരഞ്ഞ പൂക്കൾ' എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നത് കേരളകൗമുദി​ പ്രസി​ദ്ധീകരി​ച്ച വാർത്തകളെത്തുടർന്ന്. തന്റെവീടിന് സമീപത്തെ കോവിലിൽ പൂജാ സമയങ്ങളിൽ ആലപിക്കുന്നതിനായാണ് ഗാനം രചിച്ചത്. യുട്യൂബിൽ കണ്ട ഗാനം രചയിതാവാരെന്നറിയാതെ ഹനാ ഫാത്തിമ എന്ന ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി പാടി. സമൂഹമാദ്ധ്യമങ്ങളി​ൽ വൈറലായ. 'കേരളകൗമുദി' ഇത് വാർത്തയായി അടുത്തദിവസം പ്രസിദ്ധീകരിച്ചു.

വാർത്തവായിച്ച സഹദേവൻ പട്ടശ്ശേരി തന്റെ പഴയ ഡയറിയുമായി രാവിലെ കേരളകൗമുദിയുടെ തൊടിയൂർ ബ്യൂറോയിൽ എത്തി. ഈ ഗാനം ഉൾപ്പെടെ 30 ൽപ്പരം ഗാനങ്ങളടങ്ങിയതായിരുന്നു പഴകി ദ്രവിച്ചു തുടങ്ങിയ ആ ഡയറി. ഇതും വാർത്തയായതോടെയാണ് തുളസിക്കതിർനുള്ളിയെടുത്തു എന്ന് തുടങ്ങുന്ന കൃഷ്ണ ഭക്തിഗാനത്തിന്റെ രചയിതാവ് സഹദേവൻ പട്ടശ്ശേരിയാണെന്ന് നാടറിയുന്നത്.

ഡയറിയിലുള്ള ഗാനങ്ങൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടു കാരണം അതിന് കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ വാർത്ത അറിഞ്ഞ ജില്ലാ പഞ്ചായത്തംഗം അഡ്വ. അനിൽ എസ്.കല്ലേലിഭാഗത്തിന്റെ ശ്രമഫലമായി ജില്ലാ പഞ്ചായത്ത് അനുവദിച്ച 50,000 രൂപ വിനിയോഗിച്ച് പുസ്തകം അച്ചടിച്ചു. ജനതഗ്രന്ഥശാല ഉൾപ്പെടെ പല പ്രസ്ഥാനങ്ങളും വ്യക്തികളും പുസ്തക പ്രകാശനം നിർവഹിക്കാമെന്നറിയിച്ചു. എന്നാൽ മന്ത്രി രാധാകൃഷ്ണൻ വേണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം

കേരളകൗമുദി വാർത്തയിലൂടെ അറിഞ്ഞ മന്ത്രി വരാമെന്ന് ഉറപ്പു നൽകുകയായിരുന്നു.

പ്രകാശനം ചെയ്ത മന്ത്രി കെ.രാധാകൃഷ്ണൻ കേരളകൗമുദിയിലൂടെയാണ് താൻ ഇക്കാര്യം അറിഞ്ഞതെന്ന് സൂചിപ്പിക്കുകയും ചെയ്തു. സ്വന്തം പോക്കറ്റിലെ പൈസ നൽകി പുസ്തകത്തിന്റെ ഒരു പ്രതി വാങ്ങിയാണ് മന്ത്രിവേദി വിട്ടത്. ഗുരുകുലം അങ്കണത്തിലായിരുന്നു പ്രകാശനം.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.