
മുളങ്കുന്നത്തുകാവ്: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. നിരവധി ക്രിമിനൽക്കേസിലെ പ്രതി തൃശൂർ കൊഞ്ചേരി പുത്തൻകുളം രഞ്ജിതാണ് ( 40) പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 26നായിരുന്നു സംഭവം. നിനൽ എന്നയാളെ വടിവാളു കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. നിനലിന്റെ ഇരുകൈയ്ക്കും ഇടതുകാലിനും പരുക്കേറ്റു. കുന്നത്തങ്ങാടിയിലുള്ള ഒളിസങ്കേതത്തിൽ നിന്നാണ് മെഡിക്കൽ കോളേജ് ഇൻസ്‌പെക്ടർ കെ.ഒ.പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. തൃശൂർ എ.സി.പി കെ.ജി.സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ സബ് ഇൻസ്‌പെക്ടർമാരായ കെ.വി.ജോണി, ആർ.രാജേഷ്, സി.പി.ഒമാരായ ഷാഹിദ്, അഭയ് ഘോഷ്, നീതു എന്നിവരും ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |