SignIn
Kerala Kaumudi Online
Sunday, 01 February 2026 10.14 AM IST

എം.ഡി.എം.എ കൈവശം വച്ച പ്രതിക്ക് 10വർഷം കഠിനതടവ്

Increase Font Size Decrease Font Size Print Page

ph

കായംകുളം : വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 84.24 ഗ്രാം എം.ഡി.എം.എ യുമായി പിടിയിലായ പ്രതിക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.കായംകുളം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വള്ളികുന്നം കടുവിനാൽ മലവിളവടക്കതിൽ ഹൗസിൽ സഞ്ജു (34) നെയാണ് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പി.പി.പൂജ ശിക്ഷിച്ചത്.
കായംകുളം കമലാലയം ജംഗ്ഷനു സമീപത്തുനിന്ന് 2023 മെയ് 19ന് രാവിലെ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് സഞ്ജുവിനെ പിടികൂടിയത്. 3 ജില്ലകളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. മാവേലിക്കര സബ് ജയിലിൽ റിമാൻഡിൽ പാർപ്പിച്ചാണ് വിചാരണ നടത്തിയത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 19 സാക്ഷികളെ വിസ്തരിച്ചു. 52 രേഖകളും 12 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി. .പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.സജികുമാർ ഹാജരായി.

TAGS: CASE DIARY, MDMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.