SignIn
Kerala Kaumudi Online
Wednesday, 04 February 2026 5.07 AM IST

ഓസ്ട്രേലി​യൻ ഓപ്പൺ​ കലാശക്കളി​ക്ക് നൊവാക്കും കാർലോസും

Increase Font Size Decrease Font Size Print Page
australian-open

മെൽബൺ​ : ഇത്തവണ ഓസ്ട്രേലി​യൻ ഓപ്പൺ​ ടെന്നി​സി​ന്റെ പുരുഷ സിംഗി​ൾസ് ഫൈനലി​ൽ മുൻ ചാമ്പ്യൻ നൊവാക്ക് ജോക്കോവി​ച്ചും ലോക ഒന്നാം നമ്പർ താരം കാർലോസ് അൽക്കാരസും ഏറ്റുമുട്ടും. സെമി​യി​ൽ നി​ലവി​ലെ ചാമ്പ്യൻ യാന്നി​ക്ക് സി​ന്നറെ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തി​ൽ കീഴടക്കി​യാണ് നൊവാക്ക് ഫൈനലി​ലെത്തി​യത്. സ്കോർ 3-6,6-3,4-6,6-4,6-4.

10 വട്ടം ഓസ്ട്രേലിയൻ ഓപ്പൺ ചാമ്പ്യനായിട്ടുള്ള നൊവാക്കിന് കരിയറിൽ 25 ഗ്രാൻസ്ളാം കിരീടങ്ങൾ നേടാനുള്ള അവസരമാണിത്. ഞായറാഴ്ചയാണ് ഫൈനൽ.

കാ​ർ​ലോ​സി​ന് ​
ക​ന്നി​ ​ഫൈ​നൽ

അഞ്ചുമണിക്കൂറും 27 മിനിട്ടും പൊരുതി, പരിക്കിന്റെ വേദനകളെ മറികടന്ന് ഇന്നലെ കാർലോസ് അൽക്കാരസ് എത്തിയത് ഓസ്ട്രേലിയൻ ഓപ്പണിലെ തന്റെ കന്നി ഫൈനലിലേക്ക്. മൂന്നാം സീഡ് ജർമ്മൻ താരം അലക്സാണ്ടർ സ്വരേവിനെതിരായ സെമിഫൈനലിൽ 6-4,7-6(7/5),6-7(3/7),6-7(4/7),7-5 എന്ന സ്കോറിനായിരുന്നു കാർലോസിന്റെ ജയം. ലോക ഒന്നാം നമ്പർ പുരുഷ താരമായ കാർലോസിന് കരിയർ സ്ളാം തികയ്ക്കാനുള്ള അവസരമാണ് ഇതോടെ തുറന്നുകിട്ടിയിരിക്കുന്നത്.

ആദ്യ സെറ്റ് നിഷ്പ്രയാസം സ്വന്തമാക്കിയ 22കാരനായ സ്പാനിഷ് താരത്തിന് പക്ഷേ രണ്ടാം സെറ്റുമുതൽ വെല്ലുവിളികൾ നേരിടേണ്ടിവന്നു. രണ്ടാം സെറ്റ് ടൈബ്രേക്കറിലൂടെ കാർലോസ് സ്വന്തമാക്കിയെങ്കിലും മൂന്നും നാലും സെറ്റുകളിൽ ഇഞ്ചോടിഞ്ച് പൊരുതി സ്വരേവ് കളി നിർണായകമായ അഞ്ചാം സെറ്റിലേക്ക് നീട്ടി. ഇതിനിടയിൽ പരിക്കേറ്റത് കാർലോസിന് തിരിച്ചടിയാകുമെന്ന് ഭയന്നെങ്കിലും അഞ്ചാം സെറ്റ് പിടിച്ചെടുത്ത് കാർലോസ് തന്റെ ആദ്യ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിലേക്ക് കടന്നു. അവസാനസെറ്റിൽ 5-3ന് സ്വരേവ് മുന്നിട്ടുനിന്നപ്പോഴാണ് കാർലോസ് തിരികെയെത്തി 7-5ന് മത്സരം പിടിച്ചെടുത്തത്. കാർലോസിന്റെ എട്ടാം ഗ്രാൻസ്ളാം ഫൈനലാണിത്. ആറ് ഗ്രാൻസ്ളാം കിരീടങ്ങൾക്ക് ഉടമയാണ്.

കഴിഞ്ഞ വർഷം ഓസ്ട്രേലിയൻ ഓപ്പണിന്റെ ഫൈനലിൽ കളിച്ച താരമാണ് അലക്സാണ്ടർ സ്വരേവ്.സ്വരേവിനെ വീഴ്ത്തിയാണ് സിന്നർ കിരീടമുയർത്തിയിരുന്നത്.ഇത് ഏഴാം തവണയാണ് സ്വരേവ് ഒരു ഗ്രാൻസ്ളാം ടൂർണമെന്റിന്റെ സെമിഫൈനലിൽ തോൽക്കുന്നത്. മൂന്നുതവണ ഫൈനലിലെത്തിയിട്ടുണ്ടെങ്കിലും ഇതുവരെ ഗ്രാൻസ്ളാം നേടാനായിട്ടില്ല.

വനിതാ ഫൈനൽ ഇന്ന്

ടോപ്സീഡ് ബെലാറൂസ് താരം അര്യാന സബലേങ്കയും കസാഖിസ്ഥാൻ താരം എലേന റൈബാക്കിനയും തമ്മിലുള്ള ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ വനിതാ സിംഗിൾസ് ഫൈനൽ ഇന്ന് നടക്കും. സെമിഫൈനലിൽ എലിന സ്വിറ്റോളിനയെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് സബലേങ്ക തന്റെ തുടർച്ചയായ നാലാമത്തെ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിലെത്തിയത്. അമേരിക്കൻ താരം ജെസീക്ക പെഗുലയെ നേരിട്ടുള്ള സെറ്റുകൾക്കാണ് തോൽപ്പിച്ചാണ് റൈബാക്കിന കലാശക്കളിക്ക് ടിക്കറ്റെടുത്തത്.

ലോക ഒന്നാം നമ്പർ താരമായ സബലേങ്ക 2023,2024 വർഷങ്ങളിൽ ഇവിടെ കിരീട‌ം നേടിയിരുന്നു. 2025ലെ ഫൈനലിൽ അമേരിക്കൻ താരം മാർട്ടിൻ കീസിനോടാണ് തോറ്റത്. 2023ലെ ഫൈനലിൽ റൈബാക്കിനയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ തോൽപ്പിച്ചാണ് സബലേങ്ക തന്റെ ആദ്യ ഓസ്ട്രേലിയൻ ഓപ്പൺ കിരീടത്തിൽ മുത്തമിട്ടത്.

2022ലെ വിംബിൾഡൺ ചാമ്പ്യനാണ് റൈബാക്കിന. 2023 ഓസ്ട്രേലിയൻ ഓപ്പണിന് ശേഷം ആദ്യമായാണ് റൈബാക്കിന ഒരു ഗ്രാൻസ്ളാം ടൂർണമെന്റിന്റെ ഫൈനലിലെത്തുന്നത്.

2 pm മുതൽ സോണി ലിവിൽ ലൈവ്

TAGS: NEWS 360, SPORTS, AUSTRALIAN OPEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.